advertisement

മെട്രോ സ്റ്റേഷനിൽ മകനെ കാമുകിക്കൊപ്പം പിടികൂടിയ അമ്മ അവിടെ വച്ച് 'നിശ്ചയം' നടത്തി; വീഡിയോ വൈറൽ

Last Updated:

സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌ ഈ അമ്മയുടെ വീഡിയോ

News18
News18
ന്യൂഡൽഹി: സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് ഒരമ്മയുടെ വ്യത്യസ്തമായ ശിക്ഷാ രീതി. മെട്രോ സ്റ്റേഷനിൽ വെച്ച് മകനെ കാമുകിക്കൊപ്പം കണ്ടെത്തിയ അമ്മ ദേഷ്യപ്പെടുന്നതിന് പകരം അവിടെ വെച്ച് തന്നെ ഇരുവരുടെയും വിവാഹനിശ്ചയം നടത്തുകയായിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌ ഈ അമ്മയുടെ വീഡിയോ.
വീഡിയോ ദൃശ്യങ്ങളിൽ മെട്രോ സ്റ്റേഷനിലെ ബെഞ്ചിൽ മകനും കാമുകിയും ഇരിക്കുന്നത് കാണാം. തുടർന്ന് ഇവരെ കണ്ട അമ്മ നേരെ അടുത്തേക്ക് പോകുന്നു. കൂടാതെ കൈയിലുണ്ടായിരുന്ന മധുരപലഹാരങ്ങളും പഴങ്ങളും പെൺകുട്ടിക്ക് നൽകിക്കൊണ്ട് നിശ്ചയത്തിന്റെ ചടങ്ങുകൾ ചെയ്യുന്നു. കൂടെയുണ്ടായിരുന്ന ആളോട് 'വീഡിയോ കൃത്യമായി എടുക്ക്' എന്ന് നിർദ്ദേശിക്കുന്നത് വീഡിയോയിൽ കേൾക്കാം.
advertisement
മകൻ ഇത് തടയാൻ ശ്രമിച്ചെങ്കിലും, 'ഞങ്ങളുടെ അന്തസ്സ് പോയതിന് ആര് മറുപടി പറയും?' എന്ന് ചോദിച്ചുകൊണ്ട് അമ്മ മധുരം നൽകുന്നത് തുടർന്നു. ഒടുവിൽ 'സന്തോഷമായി ഇരിക്കൂ' എന്ന് പറഞ്ഞ് മകനെയും പെൺകുട്ടിയെയും അമ്മ അനുഗ്രഹിക്കുകയും ചെയ്തു. സംഭവം രസകരമാണെങ്കിലും ഇത് യഥാർത്ഥമാണോ അതോ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി ചെയ്തതാണോ എന്ന സംശയത്തിലാണ് നെറ്റിസൺസ്. 'ഇത് മുൻകൂട്ടി പ്ലാൻ ചെയ്ത നാടകമാണ്' എന്ന് ചിലർ കമന്റ് ചെയ്തപ്പോൾ, 'ആ പെൺകുട്ടിയുടെ വീട്ടുകാരുടെ അഭിപ്രായം ആരെങ്കിലും ചോദിച്ചോ?' എന്ന് മറ്റുചിലർ ചോദിക്കുന്നു. അതേസമയം, സംഭവത്തിന്റെ കൃത്യമായ സ്ഥലമോ സമയമോ വ്യക്തമല്ല.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മെട്രോ സ്റ്റേഷനിൽ മകനെ കാമുകിക്കൊപ്പം പിടികൂടിയ അമ്മ അവിടെ വച്ച് 'നിശ്ചയം' നടത്തി; വീഡിയോ വൈറൽ
Next Article
advertisement
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
  • പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് മതം പറഞ്ഞ് വോട്ട് ചോദിച്ചതിന് നോട്ടീസ് ലഭിച്ചു

  • മതത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചതിന് മൂന്ന് പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചു

  • കമ്മീഷന്‍ വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടതോടെ സ്ഥാനാര്‍ത്ഥി രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

View All
advertisement