Hijab Row | ഹിജാബ് വിഷയത്തിൽ ഗവർണറുടെത് ആർഎസ്എസ് ശൈലി : വിമർശനവുമായി കെ മുരളീധരൻ

Last Updated:

ആചാരങ്ങള്‍ പാലിക്കാനുള്ള അവസരം നിഷേധിച്ച യൂണിഫോം കോഡ് ആണ് ഹിജാബ് നിരോധനം എന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോട് :ഹിജാബ് വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ (Governor Arif Mohammed Khan) രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് (Congress) നേതാവ്  കെ മുരളീധരന്‍ എം പി (K Muraleedharan).
ഗവര്‍ണര്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ്  പറഞ്ഞത്. ഗവര്‍ണര്‍ ആര്‍എസ്എസ് ശൈലിയിലേക്ക് മാറിയതായും അദ്ദേഹം പറഞ്ഞു. അദ്ദേഹം ഈ നിലപാട് തുര്‍ന്നാല്‍ അദ്ദേഹത്തിനെതിരെ പ്രക്ഷോഭം നടത്താന്‍ യുഡിഎഫ് നിര്‍ബന്ധിതരാകുമെന്നും  കെ മുരളീധരന്‍ പറഞ്ഞു. ആചാരങ്ങള്‍ പാലിക്കാനുള്ള അവസരം നിഷേധിച്ച യൂണിഫോം കോഡ് ആണ് ഹിജാബ് നിരോധനം എന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു.
സിഖ് വിശ്വാസ പ്രകാരം തലപ്പാവ് നിര്‍ബന്ധമാണെന്നും ഇസ്ലാം മതഗ്രന്ഥങ്ങളില്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍ ദില്ലിയില്‍ പറഞ്ഞിരുന്നു. ഹിജാബിന് വേണ്ടിയുള്ള വാദങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുള്ളതായും അദ്ദേഹം  അഭിപ്രായപ്പെട്ടിരുന്നു.
advertisement
അതേ സമയം കര്‍ണാടയിലെ  ഹിജാബ് വിവാദത്തിലെ (Hijab Row) വിദേശ അഭിപ്രായങ്ങളോട് പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ദുരുദ്ദേശ്യത്തോടെ നടക്കുന്ന പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡ് സംബന്ധിച്ച വിഷയം കര്‍ണാടക ഹൈക്കോടതിയുടെ ജുഡീഷ്യല്‍ പരിശോധനയിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു.
READ ALSO- Hijab Row | ഹിജാബോ ബിക്കിനിയൊ ജീൻസോ, ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ അവകാശം; പ്രിയങ്ക ഗാന്ധി
'നമ്മുടെ ഭരണഘടനാ ചട്ടക്കൂടുകളും സംവിധാനങ്ങളും അതുപോലെ തന്നെ നമ്മുടെ ജനാധിപത്യ ധാര്‍മ്മികതയും രാഷ്ട്രീയവും പ്രശ്നങ്ങള്‍ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന സന്ദര്‍ഭമാണ്. ഇന്ത്യയെ നന്നായി അറിയുന്നവര്‍ക്ക് ഈ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ശരിയായ മതിപ്പ് ഉണ്ടായിരിക്കും. നമ്മുടെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്നും '. അദ്ദേഹം പറഞ്ഞു.
advertisement
'സ്‌കൂളുകളിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സര്‍ക്കാരിനു കീഴിലുള്ള സംഘടന (ഐ ആര്‍ എഫ്)യുടെ അംബാസിഡര്‍ റഷാദ് ഹുസ്സൈന്‍ ആരോപണം ഉന്നയിച്ചിരുന്നു.
School Opening| സംസ്ഥാനത്ത് സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; ക്ലാസുകൾ ഉച്ച വരെ മാത്രം
വിഷയത്തിൽ അന്തരാഷ്ട്ര തലത്തിൽ പ്രതികരണം ഉയർന്ന സാഹചര്യത്തിലാണ്  വിദേശകാര്യമന്ത്രാലയം പ്രതികരണവുമായി രംഗത്തെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Hijab Row | ഹിജാബ് വിഷയത്തിൽ ഗവർണറുടെത് ആർഎസ്എസ് ശൈലി : വിമർശനവുമായി കെ മുരളീധരൻ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement