വടകരയിൽ കെ. മുരളീധരൻ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും

Last Updated:

കെ. മുരളീധരനുമായി സംസ്ഥാന നേതാക്കൾ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. മത്സരിക്കാൻ സന്നദ്ധനാണെന്ന് കെ. മുരളീധരൻ അറിയിച്ചു

ന്യൂഡൽഹി: വടകരയിൽ കെ. മുരളീധരൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. കെ. മുരളീധരനുമായി സംസ്ഥാന നേതാക്കൾ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. മത്സരിക്കാൻ സന്നദ്ധനാണെന്ന് കെ. മുരളീധരൻ അറിയിച്ചു. കെപിസിസി മുൻ അധ്യക്ഷനും നിലവിൽ വട്ടിയൂർക്കാവ് എം.എൽ.എയുമാണ് കെ. മുരളീധരൻ.
വടകരയിൽ പ്രവീൺ കുമാർ സ്ഥാനാർഥിയായേക്കുമെന്നായിരുന്നു രാവിലെ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ പി.ജയരാജനെതിരെ ശക്തമായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യമാണ് ചർച്ചകൾ വീണ്ടും വഴിമാറിയത്.
വലിയ തർക്കങ്ങൾക്കു ശേഷമാണ് വടകരയിൽ സ്ഥാനാർഥിയുടെ കാര്യത്തിൽ ഒരു ഏകദേശ തീരുമാനത്തിലേക്ക് എത്തുന്നത്. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനു മേൽ വടകരയിൽ മത്സരിക്കാൻ വലിയ സമ്മർദ്ദം ഉണ്ടായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അതിനാൽ തന്നെ തന്‍റെ നിലപാടിൽ മാറ്റമില്ലെന്നും മുല്ലപ്പള്ളി ആവർത്തിച്ചു. ഹൈക്കമാൻഡ് സമ്മർദ്ദം ചെലുത്തിയെങ്കിലും മുല്ലപ്പള്ളി തീരുമാനത്തിൽ നിന്ന് മാറിയില്ല.
advertisement
ഇതിനിടയിൽ, കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരന്‍റെ പേരും വടകരയിൽ സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടു. എന്നാൽ, 2009ൽ തന്നെ താൻ പാർലമെന്‍ററി മത്സരരംഗത്തു നിന്ന് പിൻമാറിയതാണെന്നും അതുകൊണ്ട് മത്സരിക്കാനില്ലെന്നും വി.എം സുധീരനും അറിയിച്ചു. പിന്നീട്, ബിന്ദു കൃഷ്ണയെ പരിഗണിച്ചെങ്കിലും മത്സരിക്കാനില്ലെന്ന് അവരും വ്യക്തമാക്കുകയായിരുന്നു.
യുവനേതാവായ വിദ്യ ബാലകൃഷ്ണന്‍റെ പേര് ആദ്യം മുതൽക്കേ പരിഗണനയിലുണ്ടായിരുന്നു. എന്നാൽ, ജയരാജനെ പോലുള്ള ഒരു സ്ഥാനാർഥിക്ക് ശക്തനായ എതിരാളി തന്നെ വേണമെന്ന് പ്രവർത്തകരിൽ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു. ശക്തനായ സ്ഥാനാർഥിയെ വടകരയിൽ നിർത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നിന്ന് സന്ദേശപ്രവാഹമായിരുന്നു. എല്ലാത്തിനും ഒടുവിലാണ് പ്രവീൺ കുമാറിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനനേതൃത്വം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ, അന്തിമതീരുമാനം ഹൈക്കമാൻഡിന്‍റേതാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വടകരയിൽ കെ. മുരളീധരൻ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും
Next Article
advertisement
നേപ്പാൾ 'ജെൻ സി' പ്രക്ഷോഭം: കേരളത്തിലുള്ള ആയുധവ്യാപാരിയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ നിർദേശം; ചാറ്റുകൾ പുറത്ത്
നേപ്പാൾ 'ജെൻ സി' പ്രക്ഷോഭം: കേരളത്തിലുള്ള ആയുധവ്യാപാരിയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ നിർദേശം; ചാറ്റുകൾ പുറത്ത്
  • നേപ്പാളിൽ 'ജെൻ സി' പ്രക്ഷോഭത്തിനിടെ ആയുധശേഖരണത്തിന് കേരളത്തിൽ നിന്നുള്ള ആയുധവ്യാപാരിയെ സമീപിച്ചു.

  • പ്രക്ഷോഭക്കാർ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാൻ ഡിസ്കോർഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച ചാറ്റുകൾ പുറത്ത് വന്നു.

  • പ്രക്ഷോഭം നടക്കുന്നതിനിടെ വ്യാജപ്രചാരണങ്ങളും സംഘർഷങ്ങളും വ്യാപകമായി, പ്രക്ഷോഭം അക്രമാസക്തമായി.

View All
advertisement