എൽ.ഡി.എഫിന്റെ വിജയമല്ല, കോൺഗ്രസിന്റെ പരാജയം: കെ.സുധാകരൻ
Last Updated:
തെറ്റ് തിരുത്താന്‍ നേതൃത്വം തയാറാകണമെന്നും സുധാകരൻ
കണ്ണൂര്‍:അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ട് സിറ്റിംഗ് സീറ്റുകളിൽ ഉണ്ടായത് യുഡിഎഫിന്റെ പരാജയമല്ല കോണ്‍ഗ്രസിന്റെ പരാജയമെന്നു കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കോണ്‍ഗ്രസിന്റെ നയപരമായ പാളിച്ചയാണു തിരിച്ചടിക്കു കാരണം. പരാജയം ചര്‍ച്ചയ്ക്കു വിധേയമാകണം. തെറ്റ് തിരുത്താന്‍ നേതൃത്വം തയാറാകണം. അതേമയം ഇത് എല്‍ഡിഎഫിന്റെ വിജയമല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
വട്ടിയൂർക്കാവ്, കോന്നി സിറ്റിംഗ് സീറ്റുകളിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെട്ടത്. എന്നാൽ എൽ.ഡി.എഫ് സിറ്റിംഗ് സീറ്റായ അരൂരിൽ കോൺഗ്രസ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ വിജയിച്ചു. എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളും യു.ഡി.എഫ് നിലനിർത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 24, 2019 2:15 PM IST