'കേരളത്തിൽ ഭരണവിരുദ്ധവികാരം'; വട്ടിയൂർക്കാവിൽ വോട്ടുകച്ചവടം നടന്നുവെന്ന് ചെന്നിത്തല

Last Updated:

തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ജനവികാരം നിലനിൽക്കുന്നുവെന്ന തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോന്നിയും വട്ടിയൂർക്കാവും നഷ്ടമായത് ഗൗരവപൂർവം പരിശോധിക്കും. ആത്മപരിശോധന നടത്തും. 28ന് യുഡിഎഫ് യോഗം ചേരും. തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകും.
വട്ടിയൂർക്കാവിൽ വോട്ട് കച്ചവടം നടന്നുവെന്നും ചെന്നിത്തല ആരോപിച്ചു. അരൂരിലേത് തിളക്കമാർന്ന വിജയം. പി എസ് കാർത്തികേയൻ 50കളിൽ ജയിച്ചതിന് ശേഷം ആദ്യമായാണ് ഒരു കോൺഗ്രസ് സ്ഥാനാർഥി ജയിക്കുന്നത്. കോന്നിയും വട്ടിയൂർക്കാവും നഷ്ടപ്പെട്ടത് ഗൗരവത്തോടെ കണക്കിലെടുക്കും. ആത്മപരിശോധന നടത്തും. 28ന‌് യുഡിഎഫ് യോഗം കൂടും. തിരുത്തലുകൾ ആലോചിച്ച് മുന്നോട്ടുപോകും.
എല്ലാ മത വിഭാഗങ്ങളുടെയും പിന്തുണ തങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. എൻ എസ് എസിന്റേത് സമദൂര സിദ്ധാന്തം തന്നെയാണ്. എൻ എസ് എസ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ അങ്ങനെ തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിച്ചു. പരസ്യ പ്രതികരണങ്ങളിൽ നിന്ന് നേതാക്കളും പ്രവർത്തകരും മാറി നിൽക്കണം.
advertisement
‍‌‌
ദേശീയതലത്തിൽ ബിജെപിക്ക് എതിരായ ശക്തമായ വികാരം ഉയർന്നുവരുന്നതിന്റെ സൂചനകളാണ് ഹരിയാന, മഹാരാഷ്ട്ര ഫലങ്ങളിൽ കാണുന്നത്. ദേശീയതലത്തിൽ കോൺഗ്രസിന് പ്രതീക്ഷ നൽകുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ചെന്നിത്തല പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തിൽ ഭരണവിരുദ്ധവികാരം'; വട്ടിയൂർക്കാവിൽ വോട്ടുകച്ചവടം നടന്നുവെന്ന് ചെന്നിത്തല
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement