Big Breaking : കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയേക്കും; ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
അധ്യക്ഷ സ്ഥാനം താൽക്കാലികമാണെങ്കിൽ താല്‍പര്യമില്ലെന്നാണ് സുധാകരന്റെ നിലപാട്.
തിരുവനന്തപുരം: കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയേക്കും. താൽക്കാലികമായി സ്ഥാനമേൽക്കാൻ ഹൈക്കമാൻഡ് നിർദേശിക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി കെ. സുധാകരനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. അധ്യക്ഷ സ്ഥാനം താൽക്കാലികമാണെങ്കിൽ താല്‍പര്യമില്ലെന്നാണ് സുധാകരന്റെ നിലപാട്. മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പാർട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കാൻ സുധാകരന് കഴിയുമെന്ന വിലയിരുത്തലിലാണ് തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി കോൺഗ്രസ് രൂപീകരിച്ച പത്തംഗ തെരഞ്ഞെടുപ്പ് മേൽനോട്ട കമ്മിറ്റി അംഗമാണ് കെ സുധാകരൻ. ഉമ്മൻ ചാണ്ടി അധ്യക്ഷനായ സമിതിയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, കെസി വേണുഗോപാൽ, താരിഖ് അൻവർ, കെ മുരളീധരൻ, ശശി തരൂർ, വിഎം സുധീരൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.
advertisement
നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള മുതിർന്ന നേതാക്കളും മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം ആർക്കെന്ന കാര്യത്തിൽ ഇപ്പോൾ ഹൈക്കമാൻഡ് തീരുമാനമെടുക്കുന്നില്ല. മുല്ലപ്പള്ളിക്ക് കോഴിക്കോടോ വയനാടോ ഒരു സീറ്റിൽ മത്സരിക്കാനാണ് താത്പര്യം. ഇതിൽ തന്നെ വയനാട് ജില്ലയിലെ കൽപ്പറ്റ സീറ്റിൽ മത്സരിക്കാനാണ് മുല്ലപ്പള്ളിക്ക് കൂടുതൽ താത്പര്യം. എന്നാൽ മുസ്ലിം ലീഗും കൽപ്പറ്റ സീറ്റിൽ അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 20, 2021 12:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Big Breaking : കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയേക്കും; ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു