സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പരാതി: ധനമന്ത്രിക്ക് എത്തിക്സ് കമ്മിറ്റിയുടെ ക്ലീൻചിറ്റ്; സിഎജിക്ക് വിമർശനം

Last Updated:

വി എസ് ശിവകുമാർ, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നീ പ്രതിപക്ഷ അംഗങ്ങൾ ശക്തമായ വിയോജനം രേഖപ്പെടുത്തി.

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പരാതിയിൽ ധനമന്ത്രി തോമസ് ഐസക്കിന് ക്ലീൻചിറ്റ് നൽകിയും സിഎജിയെ രൂക്ഷമായി വിമർശിച്ചും നിയമസഭ പ്രിവിലെജ് ആൻഡ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്. അസാധാരണ സാഹചര്യത്തിലാണ് പരാമർശങ്ങൾ നടത്താൻ നിർബന്ധിതനായതെന്ന ധനമന്ത്രിയുടെ വാദം കമ്മിറ്റി അംഗീകരിച്ചു. സിഎജി കീഴ്വഴക്കങ്ങളും ചട്ടങ്ങളും മറികടന്നെന്നും പൊതുസമൂഹവും സഭയും ഇത് ചർച്ച ചെയ്യണമെന്നും എത്തിക്സ് കമ്മിറ്റി വ്യക്തമാക്കി. എന്നാൽ തീരുമാനം തെറ്റായ കീഴ്‌വഴക്കങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് വിയോജനകുറിപ്പിൽ പ്രതിപക്ഷാംഗങ്ങൾ രേഖപ്പെടുത്തി.
കിഫ് ബി ഭരണഘടനാവിരുദ്ധമെന്ന് പരാമർശങ്ങളുള്ള സി എ ജി റിപ്പോർട്ട് സഭയിൽ വയ്ക്കും മുമ്പ് ധനമന്ത്രി തോമസ് ഐസക് ചോർത്തിയെന്നായിരുന്നു വി ഡി സതീശന്റെ അവകാശലംഘന നോട്ടീസിലെ ആരോപണം. പരാതിയിൽ തോമസ് ഐസക്കിനെ എത്തിക്സ് കമ്മിറ്റി വിളിച്ചുവരുത്തി. സംസ്ഥാനത്ത് ആദ്യമായി ഒരു മന്ത്രിയെ സഭാ സമിതി വിളിച്ചുവരുത്തി മൊഴിയെടുത്ത സംഭവമായി ഇത് മാറി.
advertisement
നിലവിലുള്ള ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും മറികടന്ന് ഓഡിറ്റ് റിപ്പോർട്ടിൽ സിഎജി കൂട്ടിച്ചേർക്കൽ നടത്തിയെന്നും അതാണ് പരാമർശങ്ങൾക്ക് ഇടയാക്കിയ അസാധാരണ സാഹചര്യം സൃഷ്ടിച്ചതെന്നും ഐസക്ക് വിശദീകരിച്ചു. റിപ്പോർട്ടിൽ പേജുകൾ കൂട്ടിച്ചേർക്കത്തിൽ ദുരൂഹതയുണ്ടെന്ന മന്ത്രിയുടെ ആരോപണം വസ്തുനിഷ്ഠമാണെന്ന് കമ്മിറ്റി വിലയിരുത്തി. സതീശന്റെ നോട്ടീസിൽ പറയുന്നപോലെ അവകാശലംഘന പ്രശ്നം മാത്രമായി ഇതിനെ കേവലവത്കരിക്കാൻ കഴിയില്ല. അത് യുക്തിസഹമല്ല. സംസ്ഥാനത്തെ വികസന വികസന പദ്ധതികൾ തടസ്സമില്ലാതെ നടക്കണം. സിഎജി നടപടി ജനങ്ങളുടെ അവകാശങ്ങളുടെ ലംഘനവും സാമാന്യ നീതിയുടെ നിഷേധവുമാണ്. അതുകൊണ്ട് പൊതുസമൂഹവും സഭയും ഈ വിഷയം ചർച്ച ചെയ്യണമെന്ന് സമിതി നിലപാടെടുത്തു.
advertisement
ആം ആദ്മി പാർട്ടി നേതാവ് പ്രശാന്ത് ഭൂഷണെതിരേ വന്ന സമാന ആരോപണത്തിൽ രാജ്യസഭ എത്തിക്സ് കമ്മിറ്റി എടുത്ത നടപടി ഉദാഹരിച്ചാണ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് വി എസ് ശിവകുമാർ, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നീ പ്രതിപക്ഷ അംഗങ്ങൾ ശക്തമായ വിയോജനം രേഖപ്പെടുത്തി. സഭയിലെ കീഴ്‌വഴക്കങ്ങൾ ലംഘിച്ചും ഭരണഘടനാ വ്യവസ്ഥകൾ അവഗണിച്ചുമാണ് ധനമന്ത്രി സിഎജി റിപ്പോർട്ട് പുറത്തുവിട്ടത്. ഇതിനെ സാധൂകരിക്കുന്ന റിപ്പോർട്ട് തെറ്റായ കീഴ്വഴക്കത്തിന് തുടക്കംകുറിക്കുമെന്നും പ്രതിപക്ഷം വിയോജന കുറിപ്പിൽ വ്യക്തമാക്കുന്നു.‌
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പരാതി: ധനമന്ത്രിക്ക് എത്തിക്സ് കമ്മിറ്റിയുടെ ക്ലീൻചിറ്റ്; സിഎജിക്ക് വിമർശനം
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement