'മണ്ഡലം ഒഴിയുമ്പോൾ മൽസരിപ്പിക്കാനുള്ള സ്ഥാനാർത്ഥികളേയും കൊണ്ടുവന്നത് നല്ല കാര്യം'; പ്രിയങ്കയ്ക്കെതിരെ കെ സുരേന്ദ്രൻ

Last Updated:

ഭർത്താവിനും മകനും ഒപ്പം പ്രതിക സമർപ്പണത്തിന് ഇരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രം പങ്കുവെച്ചാണ് കെ സുരേന്ദ്രന്റെ പരിഹാസം

പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പ്രതിക സമർപ്പണത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മണ്ഡലം ഒഴിയുമ്പോൾ മത്സരിപ്പിക്കാനുള്ള സ്ഥാനാർത്ഥികളേയും ഒപ്പം കൊണ്ടുവന്നത് നല്ല കാര്യം തന്നെയെന്നാണ് സുരേന്ദ്രന്റെ പരിഹാസം. ഭർത്താവിനും മകനും ഒപ്പം പ്രതിക സമർപ്പണത്തിന് ഇരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രം പങ്കുവെച്ചാണ് കെ സുരേന്ദ്രന്റെ പരിഹാസം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
അതേസമയം, ഇന്നാണ് പ്രിയങ്ക ഗാന്ധി വയനാട് ഉപതെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പിച്ചത്. അമ്മയായ സോണിയ ഗാന്ധിയും സഹോദരൻ രാഹുൽ ഗാന്ധിയും ഭർത്താവ് റോബർട്ട് വദയും മകനും പത്രിക സമർപ്പണ വേളയിൽ പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. മൂന്ന് സെറ്റ് പ്രതികയാണ് പ്രയങ്ക ഗാന്ധി സമർപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കലക്ടറേറ്റിൽ എത്തിയിരുന്നു.
വയനാട്ടിൽ മത്സരിക്കാനാവുന്നതിൽ സന്തോഷമെന്നും ജനം തന്നെ തെരഞ്ഞെടുത്താൽ ഭാഗ്യമായി കരുതുമെന്നും നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. വയനാടിനെ കൈവിടില്ലെന്നും ഏത് സങ്കടത്തിലും സന്തോഷത്തിലും ഒപ്പമുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഇത് എന്റെ പുതിയ യാത്രയാണ്. ഇതിൽ നിങ്ങൾ ഓരോരുത്തരുമാണ് ഗുരുക്കൻമാരാണ്. രാഹുലിന് പോരാടാനുള്ള കരുത്ത് നൽകിയത് വയനാടാണ്. എന്‍റെ കുടുംബം വയനാടിനോട് എക്കാലവും കടപ്പെട്ടിരിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മണ്ഡലം ഒഴിയുമ്പോൾ മൽസരിപ്പിക്കാനുള്ള സ്ഥാനാർത്ഥികളേയും കൊണ്ടുവന്നത് നല്ല കാര്യം'; പ്രിയങ്കയ്ക്കെതിരെ കെ സുരേന്ദ്രൻ
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement