മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രന് തിരിച്ചടി; സെഷൻസ് കോടതി ഉത്തരവ് സ്റ്റേ ചെയ്തു

Last Updated:

സർക്കാർ നൽകിയ റിവിഷൻ ഹർജി പരിഗണിച്ചാണ് സുരേന്ദ്രനെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയുള്ള കോടതി ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് തിരിച്ചടി. കേസിൽ സുരേന്ദ്രനെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയുള്ള കാസർഗോഡ് ജില്ലാ സെഷൻസ് കോടതി ഉത്തരവിന് സ്റ്റേ. സർക്കാർ നൽകിയ റിവിഷൻ ഹർജി പരിഗണിച്ചാണ് കെ സുരേന്ദ്രനെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയുള്ള ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.
ഒക്ടോബർ 5ാം തീയതിയായിരുന്നു മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ സുരേന്ദ്രന് അനുകൂല വിധി എത്തിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‍പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നാണ് കേസ്. ഇതിന് കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നും കേസില്‍ പറയുന്നുണ്ട്.
ALSO READ: 'സത്യം ജയിച്ചു'; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ. സുരേന്ദ്രൻ
അനൂകൂല വിധിക്ക് പിന്നാലെ പ്രതികരണവുമായി കെ സുരേന്ദ്രൻ എത്തിയിരുന്നു. സത്യം ജയിച്ചെന്നും ഒരു കേസിനെയും ഭയക്കുന്നില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഐഎം- കോൺഗ്രസ് -ലീഗ് ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു. കള്ളക്കേസിൽ കുടുക്കി ബിജെപിയെ താറടിക്കാൻ ശ്രമിച്ചുവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രന് തിരിച്ചടി; സെഷൻസ് കോടതി ഉത്തരവ് സ്റ്റേ ചെയ്തു
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement