'മുഖ്യമന്ത്രി കുമ്പിടിയെ പോലെ; അദാനിയെ എതിർക്കുന്നവർ തന്നെ അദാനിയുടെ ബന്ധുക്കൾക്ക് കരാർ നൽകുന്നു'; കെ.സുരേന്ദ്രൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
തട്ടിപ്പിൻറെ സൂത്രധാരൻ മുഖ്യമന്ത്രിയാണ്. കേരളത്തിൽ കൺസൾട്ടസി രാജാണ് നടക്കുന്നത്. ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും കെ. സുരേന്ദ്രൻ
തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയനും അറിവുണ്ടായിരുന്നെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി വിവരങ്ങൾ പുറത്ത് വന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാൻ തയാറാകാത്തത് ഇതുകൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു. സ്വകാര്യവത്ക്കരണത്തിൻെറ കാര്യത്തിൽ
മുഖ്യമന്ത്രി കുമ്പിടിയെ പോലെ പെരുമാറുകയാണ്. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റ് സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തട്ടിപ്പിൻറെ സൂത്രധാരൻ മുഖ്യമന്ത്രിയാണ്. ശിവശങ്കരന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ജീവനക്കാർക്കും പങ്കുണ്ടെന്നാണ് ഇ.ഡി കോടതിയിൽ പറഞ്ഞത്. കെട്ടിടത്തിൻറെ നിർമ്മാണത്തിൽ അപാകതയുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളുള്ള സ്ഥലത്താണ് കെട്ടിടം പണിയുന്നത്. പാവപ്പെട്ടവരുടെ ജീവിതംവച്ച് പന്താടരുത്. റെഡ് ക്രസന്റ് നൽകിയ തുകയുടെ പകുതി പോലും ചിലവഴിക്കാൻ സാധിക്കാത്ത നിലയിലാണ് കാര്യങ്ങൾ. കരാർ ഒദ്യോഗികമായി പുറത്ത് വിടാത്തതും മുഖ്യമന്ത്രി അന്വേഷണത്തിന് തയ്യാറാകാത്തതുമെല്ലാം ഇതിൻറെ വിവരങ്ങൾ പറത്ത് വരുമെന്ന് ഭയന്നാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.
advertisement
ഫ്ലാറ്റിൻറെ സുരക്ഷിതത്വം സംബന്ധിച്ച് വിദഗ്ധ സമിതിയെ നിയോഗിക്കണം. വിദേശ കമ്പനിയുടെ സഹായം സ്വീകരിക്കുമ്പോൾ കേന്ദ്ര സർക്കാരുമായി നടത്തേണ്ട ആശയവിനിമയത്തിന് സംസ്ഥാനം തയാറായില്ല. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് കരാർ ഒപ്പിട്ടത്.
സ്വകാര്യവത്ക്കരണത്തിൻെറ കാര്യത്തിൽ
മുഖ്യമന്ത്രി കുമ്പിടിയെ പോലെ പെരുമാറുകയാണ്. അദാനിയെ എതിർക്കുന്നവർ തന്നെ അദാനിയുടെ ബന്ധുക്കൾക്ക് കരാർ കൊടുക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിൽ കൺസൾട്ടസി രാജാണ് നടക്കുന്നത്. ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യമുന്നയിച്ച് 23ന് കെ. സുരേന്ദ്രൻ തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 22, 2020 6:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖ്യമന്ത്രി കുമ്പിടിയെ പോലെ; അദാനിയെ എതിർക്കുന്നവർ തന്നെ അദാനിയുടെ ബന്ധുക്കൾക്ക് കരാർ നൽകുന്നു'; കെ.സുരേന്ദ്രൻ


