മുന്നോക്ക സംവരണം; മുസ്ലിംലീഗും തീവ്ര വർഗീയ പ്രസ്ഥാനങ്ങളും ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ
- Published by:user_49
Last Updated:
ഭൂരിപക്ഷ വിഭാഗത്തിനും ക്രൈസ്തവർക്കും ചെറിയ ആനുകൂല്യങ്ങൾ കിട്ടുമ്പോഴേക്കും ലീഗ് അസഹിഷ്ണുത കാട്ടുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു
മുന്നോക്ക വിഭാഗങ്ങളുടെ സംവരണത്തിൻറെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ മുസ്ലിം ലീഗും മറ്റു തീവ്ര വർഗീയ പ്രസ്ഥാനങ്ങളും ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. മുന്നോക്ക സംവരണത്തിനെതിരെ ആസൂത്രിതമായ നീക്കമാണ് നിലവിൽ നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഭൂരിപക്ഷ സമുദായത്തെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയാണ്. മുസ്ലിം സമുദായത്തിന് ധാരാളം അവകാശങ്ങളുണ്ട്. ഇതിനോട് ആർക്കും അസഹിഷ്ണുതയില്ല. എന്നാൽ ഭൂരിപക്ഷ വിഭാഗത്തിനും ക്രൈസ്തവർക്കും ചെറിയ ആനുകൂല്യങ്ങൾ കിട്ടുമ്പോഴേക്കും ലീഗ് അസഹിഷ്ണുത കാട്ടുകയാണ്.
മുന്നോക്ക സംവരണം മോദി സർക്കാർ വിഭാവനം ചെയ്ത പോലെയല്ല കേരളത്തിൽ നടപ്പിലാക്കിയത്. സംവരണത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കിയത് കേരളത്തിൽ പ്രശ്നം സൃഷ്ടിക്കുകയാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് എസ്.ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.എസ് ഷൈജു എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 28, 2020 8:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുന്നോക്ക സംവരണം; മുസ്ലിംലീഗും തീവ്ര വർഗീയ പ്രസ്ഥാനങ്ങളും ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ