പാലക്കാട്: സ്വർണക്കടത്ത് കേസിൽ കൊടുള്ളിയിലെ സി.പി.എം സ്വതന്ത്ര എം.എൽ.എ കാരാട്ട് റസാഖിന് പങ്കുണ്ടെങ്കിൽ അത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കുള്ളതിനു തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വർണക്കടത്തിൽ എ.കെ.ജി സെന്ററും ക്ലിഫ് ഹൗസും ഒരേ പോലെയാണ് പ്രവർത്തിച്ചത്. ഇക്കാര്യം ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ കാരാട്ട് റസാഖ് എം.എല്‍.എയ്ക്ക് പങ്കാളിത്തമുണ്ടെന്ന കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ട്പുറത്തു വന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. മുഖ്യപ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ ‘കോഫെപോസ’ ചുമത്താനുള്ള അപേക്ഷയ്ക്കൊപ്പം കേന്ദ്ര ധന മന്ത്രാലയത്തിനു സമർപ്പിച്ച രഹസ്യ റിപ്പോർട്ടിലാണ് സ്വർണക്കടത്തിൽ എംഎൽഎയുടെ പങ്കാളിത്തം വ്യക്തമാക്കിയിരിക്കുന്നത്.
മുഖ്യപ്രതി കെ.ടി. റമീസുമായി കരാട്ട് റസാഖിന് ബന്ധമുണ്ടെന്നും കരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും വേണ്ടിയാണ് സ്വർണക്കടത്ത് നടത്തിയതെന്നും കേസിലെ പ്രതിയായ സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ പകർപ്പ് പുറത്തു വന്നിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.