കാട്ടുക്കുറിഞ്ഞി പൂത്തു, കല്ല്യാണതണ്ട് മലനിരകളിൽ  നീലയുടുത്ത കല്ല്യണചേല്

Last Updated:

ഇടുക്കി കട്ടപ്പന കല്യാണതണ്ട് മലനിരകളില്‍ ഇപ്പോള്‍ ഒരു കാഴ്ചയുണ്ട്. മലനിരയെ പൊതിഞ്ഞു കൂടുതല്‍ മനോഹരിയാക്കുന്ന നീല പൂക്കള്‍ നിറഞ്ഞ്, ഇടുക്കി ജലാശയത്തിൻ്റെ വിദൂര ഭംഗിയ്ക്ക് അഴകു വിരിച്ച് നില്‍ക്കുന്ന നീല വസന്തം കാണാം.

വിവിധ ഇടവേളകളിൽ കൂട്ടത്തോടെ പൂക്കുന്ന നാൽപതോളം ഇനം കുറിഞ്ഞി കൾ ഉണ്ട് അവയിൽ ഒന്നായ സ്ട്രോബിലാന്തസ് സിസേലിയസ് എന്ന ഇനമാണ് ഇപ്പോൾ കല്യാണതണ്ടിലെ മലനിരകളെ നീലകടലാക്കി മാറ്റിയിരിക്കുന്നത്. സ്ട്രോബിലാന്തസ് കുന്തിയാനം എന്ന ശാസ്ത്രനാമത്തിലാണ് നീലക്കുറിഞ്ഞി അറിയപ്പെടുന്നത്.
ഇവ സാധാരണയായി മൂന്നാർ മേഖലകളിലാണ് പൂക്കുന്നത്. വിവധ തരത്തിലുള്ള കുറിഞ്ഞികളുടെ പൂക്കാല സമയങ്ങളെ പറ്റി ഇപ്പോഴും വിവിധ ഇടങ്ങളിൽ പഠനം തുടരുകയാണ്.പക്ഷെ ഓരോ വർഷവും വ്യത്യസ്‌ത ഇടങ്ങളിൽ പൂത്തുകൊണ്ട് കുറിഞ്ഞിയും പഠനക്കാർക്ക് തലവേദനയാകുന്നു.
എന്നാൽ പച്ചവിരിച്ച കുന്നുകളെ നീല പൊതിയുമ്പോൾ അത് സഞ്ചാരികൾക്ക് ഏറെ ആഹ്ളാദം പകരുന്ന കാഴ്‌ചകളിൽ ഒന്നായി മാറുന്നു. 12 വർഷം കാത്തിരിക്കാൻ തയ്യാറല്ലാത്തവർക്കായി കുറിഞ്ഞിപൂക്കളെ സ്നേഹിക്കുന്നവർക്കു വേണ്ടി, കുറിഞ്ഞി കുടുംബത്തിൽ നിന്നും ചില ഇനം കുറിഞ്ഞികൾ ഇപ്പോൾ ജില്ലയുടെ പലഭാഗത്തും ഏതാണ്ട് എല്ലാ വർഷവും പൂക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്.
advertisement
ഈ പുഷ്പത്തിന് മതപരവും പുരാണപരവുമായ പ്രാധാന്യമുണ്ട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആളുകൾ  ഈ പുഷ്പത്തെ പ്രണയത്തിൻ്റെ പ്രതീകമായും കാണ്റുണ്ട്. അതിനാൽ ഈ പുഷ്പം വിരിഞ്ഞ ഉടൻ സുബ്രഹ്മണ്യനാണ് ആദ്യം സമർപ്പിക്കാറുളളത്. മഴയുടെയും കാറ്റിൻ്റെയും വെള്ളത്തിൻ്റെയും വെളിച്ചത്തിൻ്റെയും ക്യത്യമായ സന്തുലിതാവസ്ഥയിൽ മാത്രമേ ഈ പൂവ് വിരിയുകയുള്ളൂ.
നീല നിറത്തില്‍ മലനിരകളില്‍ പൂത്തു നില്‍ക്കുന്ന ഇവ ഒരുക്കുന്നത് മനോഹര കാഴ്ചയാണ്. ഒപ്പം കോടമഞ്ഞിൻ്റെ മറവ് പറ്റി വിദൂരതയില്‍ ഇടുക്കി ജലാശയവും.കാട്ടുകുറിഞ്ഞി എന്നറിയപ്പെടുന്ന ഇവ നിലവില്‍ പൂവിട്ട് തുടങ്ങിയിട്ടെ ഒള്ളു. ഒരുമാസത്തിനുള്ളില്‍ വ്യാപകമായി പൂവിടും. ഓണകാലത്ത്, കല്യാണതണ്ട് മലനിരകളില്‍, സഞ്ചാരികള്‍ക്കായി പ്രകൃതി തന്നെ പൂക്കളമൊരുക്കുമെന്നാണ് പ്രതീക്ഷ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാട്ടുക്കുറിഞ്ഞി പൂത്തു, കല്ല്യാണതണ്ട് മലനിരകളിൽ  നീലയുടുത്ത കല്ല്യണചേല്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement