പുണ്യം കിട്ടാന്‍ ഭണ്ഡാരത്തിലിടണ്ട, ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാല്‍ മതി: കടകംപള്ളി
Last Updated:
കാട്ടാക്കട: പുണ്യം കിട്ടാന്‍ ഭണ്ഡാരത്തില്‍ ഇടുന്നതിനു പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാല്‍ മതിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാട്ടാക്കടയില്‍ അസിസ്റ്റന്റ് റജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടനച്ചടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രിയുടെ പരാമര്‍ശം.
'പുണ്യം ആഗ്രഹിക്കുന്നവരാണ് നമ്മള്‍. നന്മ നിറഞ്ഞ പ്രവൃത്തിയിലൂടെയേ ഇതു നേടാനാവു. നന്മയുള്ള പ്രവൃത്തി നടക്കുന്നിടത്തു ഈശ്വരസാന്നിധ്യമുണ്ടാകും. ഇതിനുവേണ്ടി ഭണ്ഡാരത്തിലിടുകയും തേങ്ങ ഉടയ്ക്കുകയുമല്ല വേണ്ടത്. എല്ലാം നശിച്ചവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനു നമ്മളാല്‍ കഴിയുന്നതു ചെയ്യുമ്പോഴാണ് പുണ്യം ലഭിക്കുക.' മന്ത്രി പറഞ്ഞു.
നവകേരള നിര്‍മിതിക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താല്‍ അതാകും പുണ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശബരിമലയിലെ പ്രതിഷേധങ്ങളെക്കുറിച്ച് സംസാരിച്ച മന്ത്രി പലരും വികാരപരമായാണ് മുന്നോട്ടുവരുന്നതെന്നും ചൂണ്ടിക്കാട്ടി.
advertisement
'വിശ്വാസങ്ങള്‍ ഹനിക്കാതെ കോടതിവിധി എങ്ങനെ നടപ്പാക്കാമെന്ന് ചിന്തിക്കുന്നതിനു പകരം വികാരപരമായി മുന്നോട്ടുവരാനാണ് ചിലര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഭരണഘടനയ്ക്ക് അനുസൃതമായാണ് പ്രവൃത്തിക്കുക. കോടതിവിധി നടപ്പിലാക്കുക മാത്രമേ സര്‍ക്കാരിനു മുന്നിലുള്ളു' മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2018 6:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുണ്യം കിട്ടാന്‍ ഭണ്ഡാരത്തിലിടണ്ട, ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാല്‍ മതി: കടകംപള്ളി


