'യു ഡി എഫ് തകരുമ്പോള്‍ അവരുടെ വെന്റിലേറ്ററാകാന്‍ ഞങ്ങള്‍ക്കാവില്ല': കാനം രാജേന്ദ്രൻ
- Published by:user_49
- news18-malayalam
Last Updated:
ജോസ് കെ.മാണി വിഭാഗത്തിന്റെ ഭാവി അവര്‍ തന്നെ തീരുമാനിക്കട്ടെയെന്ന് കാനം
തിരുവനന്തപുരം: കൃത്യമായ നയങ്ങളുടേയും പരിപാടികളുടേയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മുന്നണിയാണ് എൽഡിഎഫ്. അതുകൊണ്ടുതന്നെ ആരെങ്കിലും ഓടിക്കയറി വന്നാൽ ഉടൻ മുന്നണിയിൽ കയറ്റാൻ ആവില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ വ്യത്യാസമുണ്ട്. ഈ മുന്നണിക്ക് ഇടതുപക്ഷ സ്വഭാവമുണ്ട്.കേരള കോൺഗ്രസ് ജോസ്. കെ മാണി പക്ഷത്തെ എൽ.ഡി.എഫിൽ എടുക്കുമോയെന്ന ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് മറുപടി പറയുകയായിരുന്നു കാനം രാജേന്ദ്രൻ.
TRENDING:TikTok |ആപ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക്ക് അപ്രത്യക്ഷമായി [NEWS]ആധാർ ഇല്ലേ? സാമൂഹികസുരക്ഷാ പെൻഷൻ പട്ടികയിൽ നിന്ന് പുറത്തായവർക്ക് വീണ്ടും അവസരം [NEWS]മുടി വെട്ടാൻ സ്വർണ്ണ കത്രിക; ലോക്ക് ഡൗണിന് ശേഷം സലൂൺ തുറന്ന സന്തോഷത്തിൽ ബാർബർ [NEWS]
ആ നയങ്ങൾ അംഗീകരിച്ചുകൊണ്ട് വന്നാൽ കയറ്റുമോയെന്ന ചോദ്യത്തിന് അതു ബോധ്യപ്പെടേണ്ടേ എന്നായിരുന്നു ഉത്തരം. ജോസ് കെ.മാണി വിഭാഗത്തിന്റെ ഭാവി അവര്‍ തന്നെ തീരുമാനിക്കട്ടെയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 30, 2020 12:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'യു ഡി എഫ് തകരുമ്പോള്‍ അവരുടെ വെന്റിലേറ്ററാകാന്‍ ഞങ്ങള്‍ക്കാവില്ല': കാനം രാജേന്ദ്രൻ










