മുംബൈ: മൂന്ന് മാസങ്ങൾക്ക് ശേഷം സലൂൺ തുറന്ന സന്തോഷം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് ഒരു ബാർബർ. ഇടവേളയ്ക്ക് ശേഷം സലൂൺ തുറന്നത് സ്വർണ്ണം കൊണ്ടാണ് മഹാരാഷ്ട്രയിലെ കോലാപുരിലെ ഈ ബാർബർ ആഘോഷിച്ചത്. വീണ്ടും ഷോപ്പ് തുറന്ന ശേഷം ആദ്യമായെത്തിയ കസ്റ്റമറുടെ മുടിവെട്ടാൻ സ്വർണ്ണം കൊണ്ടുള്ള കത്രികയാണ് 52കാരനായ രംഭാവു സങ്ക്പാൽ ഉപയോഗിച്ചത്.
രംഭാവുവും മകനും ചേർന്നാണ് സലൂൺ നടത്തത്. പ്രതിസന്ധി ഘട്ടത്തെ ഒരുവിധത്തിൽ അതിജീവിച്ചുവെന്നും ഇപ്പോൾ സർക്കാർ സലൂണുകൾക്ക് പ്രവർത്തനാനുമതി നൽകിയത് വളരെയധികം സന്തോഷമുണ്ടാക്കുന്നുവെന്നും ഇയാൾ കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് സന്തോഷം പ്രകടിപ്പിക്കാന്‍ ഇത്തരത്തിൽ വ്യത്യസ്തമായ മാർഗം തെരഞ്ഞെടുത്തതെന്നാണ് രംഭാവു സങ്ക്പാൽ പറയുന്നത്.
കഴിഞ്ഞ കുറെ വർഷത്തെ സമ്പാദ്യം മിച്ചം പിടിച്ചാണ് സ്വർണ്ണം കൊണ്ടുള്ള കത്രിക വാങ്ങിയത്. നവജാത ശിശുക്കളുടെ മുടി കളയൽ ചടങ്ങുകളിൽ സ്വർണ്ണ കത്രികയ്ക്ക് വലിയ ഡിമാന്‍ഡാണെന്ന കാര്യവും ഇയാൾ ചൂണ്ടിക്കാണിക്കുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.