കഞ്ചിക്കോട്ടെ കുടിയേറ്റ തൊഴിലാളികളുടെ മരണം; അപകടം ട്രെയിൻ തട്ടിയുണ്ടായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
- Published by:user_49
- news18-malayalam
Last Updated:
ആഗസ്ത് 3 ന് രാത്രിയാണ് കഞ്ചിക്കോട് റെയിൽവേ ട്രാക്കിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്
പാലക്കാട്: കഞ്ചിക്കോട്ടെ അതിഥി തൊഴിലാളികളുടെ മരണം ട്രെയിൻ തട്ടിയുണ്ടായ അപകടമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആഗസ്ത് 3 ന് രാത്രിയാണ് കഞ്ചിക്കോട് റെയിൽവേ ട്രാക്കിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണം കൊലപാതകമാണെന്നാരോപിച്ച് മൃതദേഹം വിട്ടു നൽകാതെ അതിഥിതൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് തൊഴിലാളികൾ മൃതദേഹം വിട്ടുകൊടുത്തത്. നഷ്ടപരിഹാരമുൾപ്പെടെയുളള കാര്യങ്ങളിൽ ഉറപ്പുകിട്ടിയ ശേഷമായിരുന്നു തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിച്ചത്.
TRENDING:Covid 19| കേരളത്തിന് നേരിയ ആശ്വാസം; 1234 പേർ കോവിഡ് മുക്തരായി; ഇന്നു രോഗം 1195 പേർക്ക്[NEWS]കനത്ത മഴ വരുന്നു; ജനങ്ങൾ കരുതിയിരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി[NEWS]Anupama Parameswaran| മലയാളത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം തുറന്നു പറഞ്ഞ് അനുപമ പരമേശ്വരൻ[PHOTOS]
കഞ്ചിക്കോട് റെയിവെ ട്രാക്കിന് സമീപമാണ് ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ജില്ലാ ആശുപത്രിയിലെത്തും മുൻപ് രണ്ടുപേർ മരിച്ചു. പിന്നീട് നടത്തിയ തെരച്ചിലിലാണ് മൂന്നാമനായ ഹരിയോംകുനാലിന്റെ മൃതദേഹം കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 05, 2020 10:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കഞ്ചിക്കോട്ടെ കുടിയേറ്റ തൊഴിലാളികളുടെ മരണം; അപകടം ട്രെയിൻ തട്ടിയുണ്ടായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്