advertisement

ധർമ്മശാലയിൽ ആവേശം വിതറി 'ഹാപ്പിനസ് ഫെസ്റ്റിവൽ'; സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

Last Updated:

നാടിൻ്റെ വികസന നേട്ടങ്ങളും പുതുവഴികളും ചര്‍ച്ച ചെയ്ത് സംസ്ഥാന തദ്ദേശ ദിനാഘോഷവും ഹാപ്പിനസ് ഫെസ്റ്റിവലും. ഫെബ്രുവരി 13 ന് ആരംഭിച്ച ഹാപ്പിനസ് ഫെസ്റ്റിവല്‍ 19 ന് സമാപിക്കും. സ്വപ്‌ന പദ്ധതിയായ നാടുകാണി സൂ സഫാരി പാര്‍ക്കും ചര്‍ച്ചാ വിഷയമായി.

ഹാപ്പിനെസ്സ് ഫെസ്റ്റിവലിലെ നാടുകാണി സൂ സഫാരി പാര്‍ക്ക് തീം
ഹാപ്പിനെസ്സ് ഫെസ്റ്റിവലിലെ നാടുകാണി സൂ സഫാരി പാര്‍ക്ക് തീം
കണ്ണിനും മനസ്സിനും ഒരു പോലെ കുളിര്‍മയേകുന്ന കാഴ്ചയുമായി നാടിൻ്റെ ജനകീയോത്സവം ധര്‍മശാലയില്‍ പുരോഗമിക്കുന്നു. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിൻ്റെ ഭാഗമായി ആന്തൂര്‍ നഗരസഭ ആതിഥേയത്വം വഹിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവല്‍ വേദിയില്‍ നിരവധി പേരാണ് എത്തുന്നത്. ആന്തൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം, കണ്ണൂര്‍ ഗവ: എഞ്ചിനീയറിംഗ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിലായി ഒരുക്കിയ വേദികളിൽ സംഗീതം, നൃത്തം, ഫാഷന്‍ ഷോ ഉള്‍പ്പെടെയുള്ളവ അരങ്ങേറി.
എല്ലാത്തിലുമുപരി ഹാപ്പിനെസ് ഫെസ്റ്റിൻ്റെ ഭാഗമായ പ്രദര്‍ശന വിപണന മേള ജനശ്രദ്ധ ആകര്‍ഷിക്കുന്നു. കേരളത്തിൻ്റെ സ്വപ്‌ന പദ്ധതിയായ നാടുകാണിയിലൊരുങ്ങുന്ന സൂ സഫാരി പാര്‍ക്കിൻ്റെ തീമിലുള്ള സെല്‍ഫി പോയിൻ്റാണ് ഇതില്‍ പ്രധാനം. കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് ഗ്രൗണ്ടില്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് ഈ തീം ഒരുക്കിയത്. തീം സ്റ്റാളില്‍, ഒരുക്കിയ സഫാരി ജീപ്പിൻ്റെയും വന്യമൃഗങ്ങളുടെയും കട്ടൗട്ടുകള്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ആളുകളുടെ തിരക്കേറുകയാണ്.
advertisement
കണ്ണൂര്‍ ജില്ലയിലെ വികസന പദ്ധതികളുടെ 40 ല്‍ അധികം വാര്‍ത്ത ചിത്രങ്ങളുടെ പ്രദര്‍ശനം മേളയിലെ മറ്റൊരു കാഴ്ചയാണ്. സംസ്ഥാന സര്‍ക്കാരിൻ്റെ വികസന എക്‌സിബിഷനും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള കുടുംബശ്രീയുടെ ഇന്ത്യാ ഫുഡ് കോര്‍ട്ടും വ്യത്യസ്ത തരം വിപണന സ്റ്റാളുകളുമാണ് തദ്ദേശ ദിനാഘോഷത്തിൻ്റെയും ഹാപ്പിനെസ് ഫെസ്റ്റിൻ്റെയും ഭാഗമായി ഒരുക്കിയത്. വിവിധ ദിവസങ്ങളിലായി നടന്ന ഹാപ്പിനസ് ഫെസ്റ്റിവല്‍ വേദിയില്‍ രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ ഇതിനോടകം സന്ദര്‍ശനം നടത്തി.
advertisement
ഫെബ്രുവരി 19 ന് സമാപനസമ്മേളന ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നതോടെ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന് സമാപനമാകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ധർമ്മശാലയിൽ ആവേശം വിതറി 'ഹാപ്പിനസ് ഫെസ്റ്റിവൽ'; സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement