ഇംഗ്ലീഷ് അറിയാത്തത് ഇനിമുതൽ തൊഴിലവസരത്തെ ബാധിക്കണ്ട; കണ്ണൂർ ജില്ലയിൽ കമ്മ്യൂണിക്കോറ് പദ്ധതിക്ക് തുടക്കം

Last Updated:

ഭാഷ നൈപുണ്യ വികസന പദ്ധതി 'കമ്മ്യൂണിക്കോറിന്' ജില്ലയിൽ തുടക്കമായി. ആറളം സ്പെഷ്യൽ പ്രൊജക്റ്റ്‌ മേഖലയിലാണ് ആദ്യ ഘട്ടം പദ്ധതി നടപ്പിലാക്കുന്നത്. തൊഴിൽ മേഖലകളിലേക്ക് കുട്ടികൾക്കു അവസരം ഒരുക്കുന്നതാണ് പദ്ധതി.

കമ്മ്യൂണിക്കോർ പദ്ധതിക്ക് തുടക്കം 
കമ്മ്യൂണിക്കോർ പദ്ധതിക്ക് തുടക്കം 
കുടുംബശ്രീ സംസ്ഥാനത്തെ തദ്ദേശിയ പ്രത്യേക പ്രൊജക്റ്റ്‌ മേഖലകളിൽ നടപ്പിലാക്കുന്ന ഭാഷ നൈപുണ്യ വികസന പദ്ധതി 'കമ്മ്യൂണിക്കോറിന്' ജില്ലയിൽ തുടക്കമായി. ഇംഗ്ലീഷ് ഭാഷ നൈപുണ്യ ശേഷി വികസിപ്പിക്കാനും അത് വഴി കൂടുതൽ തൊഴിൽ മേഖലകളിലേക്ക് ഇന്ത്യക്ക് അകത്തും പുറത്തും തദ്ദേശിയ മേഖലയിലെ കുട്ടികൾക്ക് അവസരം നൽകാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കണ്ണൂർ ജില്ലയിൽ ആറളം സ്പെഷ്യൽ പ്രൊജക്റ്റ്‌ മേഖലയിൽ ആണ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കുന്നത്. ഇതിൻ്റെ ഭാഗമായി കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കമ്മ്യൂണിക്കോർ ത്രിദിന സഹവാസ പഠന ക്യാമ്പിന് തുടക്കമായി. ആറളം വന്യ ജീവി സങ്കേതത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ, അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ വിജിത്ത്, സ്പെഷ്യൽ പ്രൊജക്റ്റ്‌ കോർഡിനേറ്റർ പി സനൂപ് എന്നിവർ പങ്കെടുത്തു. പുനരധിവാസ മേഖലയിലെ 12നും 18നും ഇടയിൽ പ്രായമുള്ള 30 കുട്ടികൾ ആണ് ആദ്യ ബാച്ചിൽ പങ്കെടുക്കുന്നത്.
advertisement
ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് 2 ബാച്ചുകളിൽ ആയി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിശീലനമാണ് കമ്മ്യൂണിക്കോർ പദ്ധതി വഴി നടപ്പിലാക്കുക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഇംഗ്ലീഷ് അറിയാത്തത് ഇനിമുതൽ തൊഴിലവസരത്തെ ബാധിക്കണ്ട; കണ്ണൂർ ജില്ലയിൽ കമ്മ്യൂണിക്കോറ് പദ്ധതിക്ക് തുടക്കം
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement