കണ്ണൂരിലെ ദൃശ്യം മോഡല്‍ കൊലപാതകം; കൂട്ടു പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
- Published by:Karthika M
- news18-malayalam
Last Updated:
മൃതദ്ദേഹം കുട്ടാവിലെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ തന്നെ കുഴിച്ചിടുകയായിരുന്നു
കണ്ണൂരിലെ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ കൂട്ടു പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. അതിഥി തൊഴിലാളി ആഷിക്കുല്‍ ഇസ്ലാമിനെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തായ ഗണേഷിന് പങ്കുമുള്ളതായി പോലീസ് കരുതുന്നത്. കേസിലെ പ്രധാനപ്രതി ബംഗാള്‍ സ്വദേശി പരേഷ്‌നാഥ് മണ്ഡലിനെ കഴിഞ്ഞ തിങ്കളാഴ്ച മഹാരാഷ്ട്രയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇരിക്കൂര്‍ പെരുവളത്ത്പറമ്പില്‍ താമസിക്കുന്ന നിര്‍മ്മാണ തൊഴിലാളികള്‍ ആയിരുന്നു അഷിക്കുല്‍ ഇസ്ലാമും പരേഷ്നാഥ് മണ്ഡലും ഗണേഷും. കഴിഞ്ഞ ജൂണ്‍ 28-നാണ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചും ശ്വാസംമുട്ടിച്ചും പ്രതികള്‍ അഷിക്കുല്‍ ഇസ്ലാമിനെ കൊലപ്പെടുത്തിയത്. പണത്തിനുവേണ്ടി കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
അഷിക്കുല്‍ ഇസ്ലാമിന്റെ മൃതദ്ദേഹം ഇരുവരും ചേര്‍ന്ന് കുട്ടാവിലെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ തന്നെ കുഴിച്ചിടുകയായിരുന്നു. ശൗചാലയം ഉള്ള ഭാഗത്ത് ഒരു മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ട് അന്നുതന്നെ കോണ്‍ക്രീറ്റ് ചെയ്തു. കൊലപാതകത്തിനുശേഷം പരേഷ്നാഥ് മണ്ഡലും ഗണേഷും മുങ്ങി.
advertisement
ആഷിക്കുല്‍ ഇസ്ലാമിനെ കാണാത്തതിനാല്‍ സഹോദരന്‍ മോമിന്‍ ഇരിക്കൂര്‍ പോലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്നാണ് പോലീസ് കൂടെ താമസിച്ചിരുന്ന പരേഷ്നാഥിനും ഗണേഷിനുമായി തിരച്ചില്‍ നടത്തിയത്. ഇരുവരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സ്ഥലംവിട്ടിരുന്നു. പരേഷ് നാഥ് വീണ്ടും ഫോണ്‍ ഉപയോഗിക്കാന്‍ ആരംഭിച്ചതോടെയാണ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയില്‍ പോലീസ് എത്തുമ്പോള്‍നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു പരേഷ്‌നാഥ് . പോലീസിനെ കണ്ടപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കാതെ കീഴടങ്ങി. തുടര്‍ന്ന് ഇയാളെ നാട്ടിലെത്തിച്ച് പോലീസ് മൃതദേഹം പുറത്തെടുത്തു.
advertisement
മുമ്പും ഇരിക്കൂറില്‍ അതിഥി തൊഴിലാളി സുഹൃത്തിനെ പണത്തിനായി കൊന്നുകുഴിച്ചുമൂടിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസില്‍ അസം സ്വദേശി സാദിഖലി യാണ് അറസ്റ്റിയത്. നാട്ടുകാരനായ സയ്യിദലിയെ ഇയാള്‍ കൊലപ്പെടുത്തി ചെങ്കല്‍പ്പണയില്‍ കുഴിച്ചിട്ടു എന്നാണ് കേസ്. ഒരു വര്‍ഷത്തിന് ശേഷം 2018 ഫെബ്രുവരി 24-ന് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതോടെയാണ് കേസില്‍ വഴിത്തിരിവായത്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 11, 2021 8:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കണ്ണൂരിലെ ദൃശ്യം മോഡല്‍ കൊലപാതകം; കൂട്ടു പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്