കണ്ണൂര്‍: നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. പയ്യന്നൂര്‍ കൊറ്റിയിലെ കക്കറക്കല്‍ ഷമല്‍-അമൃത ദമ്പതിമാരുടെ ഏകമകള്‍ സാന്‍വിയ ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. തൊട്ടടുത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനോട് ചേര്‍ന്നുള്ള സെപ്റ്റിക് ടാങ്കില്‍ വീണനിലയിലാണ് സാന്‍വിയയെ കണ്ടെത്തിയത്.
ഒന്‍പത് അടിയോളം ആഴമുള്ള ടാങ്കില്‍ നിറയെ വെള്ളം ഉണ്ടായിരുന്നു. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ടാങ്കിന് മുകളില്‍ സ്ലാബിട്ടിരുന്നില്ല. കുട്ടിയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് ടാങ്കില്‍ വീണു കിടക്കുന്നനിലയില്‍ കണ്ടെത്തിയത്.
കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരിച്ചു. വീടിനു സമീപത്തെ മതില്‍ പൊളിച്ച് നീക്കിയിരുന്നഭാഗത്ത് കൂടിയാണ് കുട്ടി ടാങ്കിന് അരികിലേക്ക് മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ നടന്നു പോയതെന്നാണ് നിഗമനം.
എറണാകുളത്ത് റോഡരികിൽ തള്ളിയ കക്കൂസ് മാലിന്യത്തിൽ തെന്നിവീണ് വയോധികന്‍ മരിച്ചുഎറണാകുളം (Ernakulam) കണ്ണമാലിയില്‍ (Kannamali) കക്കൂസ് മാലിന്യത്തില്‍ ചവിട്ടിതെന്നി വീണ് ഒരാള്‍ മരിച്ചു. കാട്ടിപ്പറമ്പ് സ്വദേശി പി എ ജോര്‍ജ് (92) ആണ് മരിച്ചത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ ജോര്‍ജ് മാലിന്യത്തില്‍ ചവിട്ടി തെന്നി തലയിടിച്ച് വീഴുകയായിരുന്നു. കക്കൂസ് മാലിന്യം റോഡരികില്‍ തള്ളിയതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വീടിന്റെ മുന്നിലുള്ള കാനയിലാണ് ജോർജ് വീണു കിടന്നിരുന്നത്. ഈ കാനയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ തള്ളിയ നിലയിലാണ്. ഈ മാലിന്യത്തില്‍ ചവിട്ടി തെന്നി കാനയിലേക്ക് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. വഴിയാത്രക്കാരാണ് ജോര്‍ജിനെ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മരിച്ച ജോർജ് ദിവസവും രാവിലെ പള്ളിയില്‍ പോയി നേര്‍ച്ചയിടുന്നത് പതിവാക്കിയിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെ പള്ളിയിലേക്ക് പോകുന്നതിനായി ഇറങ്ങിയപ്പോഴായിരിക്കാം അപകടം സംഭവിച്ചതെന്നാണ് വിവരം. വീട്ടില്‍ ജോര്‍ജ് തനിച്ചാണ് താമസം. സംഭവസ്ഥലത്ത് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
ഈ പ്രദേശങ്ങളില്‍ സ്ഥിരമായി ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളാറുണ്ടെന്നും രാത്രിയില്‍ മാലിന്യം തള്ളുന്നതിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന ജോര്‍ജിനെ മാലിന്യം ഉപേക്ഷിക്കാന്‍ വന്നവര്‍ അപകടപ്പെടുത്തിയതാണോ എന്ന് സംശയമുണ്ടെന്നും നാട്ടുകാരില്‍ ചിലർ പറയുന്നു. കക്കൂസ് മാലിന്യമുള്‍പ്പെടെ റോഡരികില്‍ തള്ളുന്നതിനെതിരേ നാട്ടുകാര്‍ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.