മംഗോളിയയിൽ നിന്ന് കാട്ടാമ്പള്ളിയിലേക്ക് ഒരു അപൂർവ്വ അതിഥി; ചുവപ്പ് വാലൻ ഷ്രൈകിനെ കണ്ടെത്തി കമ്മീഷണർ
Last Updated:
ഇന്ത്യയില്‍ അപൂര്‍വ്വമായെത്താറുള്ള ചുവപ്പുവാലന്‍ ഷ്രൈക്കിനെ ക്യാമറയില്‍ പകര്‍ത്തി പോലീസ് കമ്മീഷണര്‍. കണ്ണൂരില്‍ ആദ്യമായാണ് ഇസബെല്ലിയന്‍ ഷ്രൈക്ക് എത്തുന്നത്.
ദേശാടനപക്ഷിയായ ചുവപ്പ് വാലന്‍ ഷ്രൈകിനെ കാട്ടാമ്പള്ളി പാടശേഖരത്തില്‍ കണ്ടെത്തി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി. നിധിന്‍ രാജ്. തെക്കേ ഇന്ത്യയില്‍ അപൂര്‍വമായി മാത്രം കണ്ടിട്ടുള്ള മംഗോളിയക്കാരി നേരത്തെ തൃശ്ശൂരിലെത്തിയതായി രേഖപ്പെടുത്തിയിരുന്നു.
വന്യജീവി സംരക്ഷണ സംഘടനയായ മാര്‍ക്കും സാമൂഹ്യ വനവത്കരണ വിഭാഗവും കാട്ടാമ്പള്ളി മേഖലയില്‍ നടത്തിവന്ന കടല്‍പരുന്ത് സര്‍വേയ്ക്കിടയിലാണ് സംഘത്തിലംഘമായ കമ്മീഷണര്‍ ചുവപ്പ് വാലനെ ക്യാമറയില്‍ പകര്‍ത്തിയത്. കൂടെ ഉണ്ടായിരുന്ന ഡോ. സി മോഹനന്‍, ഡോ. റോഷ്‌നാഥ് രമേശ്, ആഷ്‌ലി ജോസ് എന്നിവരാണ് പക്ഷി ചുവപ്പു വാലന്‍ ഷ്രൈകാണെന്ന് സ്ഥിരീകരിച്ചത്.
ലാനിയസ് ഇസബെല്ലിനസ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ഈ പക്ഷിയുടെ ശരീരം തവിട്ടു നിറത്തിലും വാലിന് ചുവച്ച് നിറവുമാണ്. മംഗോളിയ, ചൈന എന്നീ രാജ്യങ്ങളില്‍ കാണപ്പെടുകയും ഇവിടങ്ങളില്‍ പ്രജനനം നടത്തുന്നതുമായ ദേശാടന പക്ഷികളാണ് ചുവപ്പു വാലന്‍ ഷ്രൈക്. കണ്ണൂരില്‍ ആദ്യമായാണ് ചുവപ്പ് വാലന്‍ ഷ്രൈകിനെ കണ്ടെത്തുന്നത്. വടക്കേ ഇന്ത്യയിലെ ഗുജറാത്ത്, രാജസ്ഥാന്‍ മേഖലകളില്‍ ഇവയെ കാണാറുണ്ടെങ്കിലും തെക്കെ ഇന്ത്യയില്‍ അത്യപുര്‍വമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 29, 2026 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മംഗോളിയയിൽ നിന്ന് കാട്ടാമ്പള്ളിയിലേക്ക് ഒരു അപൂർവ്വ അതിഥി; ചുവപ്പ് വാലൻ ഷ്രൈകിനെ കണ്ടെത്തി കമ്മീഷണർ







