വോട്ടെടുപ്പിന് ഭക്ഷണം വിളമ്പി, കണ്ണൂര്‍ ജില്ലയില്‍ കുടുംബശ്രി നേടിയത് 45 ലക്ഷം രൂപ

Last Updated:

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭക്ഷണം വിളമ്പി കുടുംബശ്രീ നേടിയത് 45 ലക്ഷം. 2 ദിവസങ്ങളില്‍ ആയി ഹരിതചട്ടം പാലിച്ചുള്ള രീതിയിലാണ് മെനുവും വിതരണക്രമവും.

News18
News18
കണ്ണൂര്‍ ജില്ലയില്‍ തദ്ദേശ തുരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പതിനാറ് പോളിങ് സെൻ്ററുകളിലും കളക്ഷന്‍ ഡിസ്ട്രിബൂഷന്‍ സെൻ്ററുകളിലും ഭക്ഷണ വിതരണം നടത്തി കുടുംബശ്രീ ഭക്ഷ്യ യൂണിറ്റുകള്‍. രണ്ട് ദിവസങ്ങളില്‍ ആയി ഭക്ഷണ വിതരണത്തിലൂടെ മാത്രമായി കുടുംബശ്രീ ഭക്ഷ്യ യൂണിറ്റുകള്‍ നേടിയത് 45 ലക്ഷം രൂപ. കുടുംബശ്രീ സി ഡി എസുകളും അവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ യൂണിറ്റുകളും ചേര്‍ന്നാണ് ഭക്ഷ്യ സ്റ്റാള്‍ ഒരുക്കിയത്.
ഹരിതചട്ടം പാലിച്ചുള്ള രീതിയിലാണ് മെനുവും വിതരണക്രമവും സിഡിഎസ് തലത്തില്‍ ക്രമീകരിച്ചത്. ഓരോ ബൂത്തിലേക്കും ഭക്ഷണം എത്തിക്കുന്ന ഉത്തരവാദിത്തം അതത് സി ഡി എസുകള്‍ക്കാണ് നല്‍കിയത്. പയ്യന്നൂര്‍ കോളേജിലെ പോളിങ് സ്റ്റേഷനില്‍ ഒരുക്കിയ ഫുഡ് കോര്‍ട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഐ എ എസ്, അസിസ്റ്റൻ്റ് ജില്ലാ കളക്ടര്‍ എഹ്‌തേദ മുഫസ്സിര്‍, കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം വി ജയന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
വോട്ടെടുപ്പിന് ഭക്ഷണം വിളമ്പി, കണ്ണൂര്‍ ജില്ലയില്‍ കുടുംബശ്രി നേടിയത് 45 ലക്ഷം രൂപ
Next Article
advertisement
കേരളാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ CPOക്ക് സസ്‌പെന്‍ഷന്‍
കേരളാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ CPOക്ക് സസ്‌പെന്‍ഷന്‍
  • കൊല്ലത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സിപിഒ നവാസ് സസ്‌പെന്‍ഡ് ചെയ്തു

  • സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി

  • ചവറ പോലീസ് കേസ് എടുത്തതോടെ കമ്മീഷണര്‍ ഉത്തരവിട്ടു, നവാസിനെതിരെ കൂടുതല്‍ അന്വേഷണം നടക്കുന്നു

View All
advertisement