കുടുംബശ്രീ ഉത്പന്നങ്ങൾക്ക് ഇനി സാങ്കേതിക വിദ്യയുടെ കയ്യൊപ്പ്
Last Updated:
സാങ്കേതിക വിദ്യയിൽ ചുവടുറപ്പിച് കുടുംബശ്രീ. കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെൻ്റ് പ്രോഗ്രാമിന് ജില്ലയിൽ തുടക്കമായി. 189 ഓളം നൂതന സാങ്കേതിക വിദ്യകൾ കർഷകർക്കും സംരംഭകാർക്കും ലഭ്യമാക്കുന്ന പദ്ധതിയാണ് കെ ടാപ്.
കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെൻ്റ് പ്രോഗ്രാം പദ്ധതിക്ക് തുടക്കമായി. കുടുംബശ്രീ തയ്യാറാക്കുന്ന ഉത്പന്നങ്ങൾക്ക് സാങ്കേതിക വിദ്യയുടെ കയ്യൊപ്പ് ചാർത്താനാണ് പദ്ധതി നടപ്പാക്കുന്നത്. കെ ടാപ് എന്ന പേരിൽ കാർഷിക മേഖലയിൽ പുതിയ ആശയങ്ങളിലൂടെയും സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെയും സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഇന്ത്യയിലെ കാർഷിക മേഖലയിൽ ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളുടെ 189 ഓളം നൂതന സാങ്കേതിക വിദ്യകൾ കർഷകർക്കും സംരംഭകാർക്കും ലഭ്യമാക്കുന്ന പദ്ധതിയാണ് കെ ടാപ്.
ഡയബറ്റിക് ഇൻസ്റ്റൻ്റ് കേക്ക് മിക്സ്, തേൻ ഉത്പന്നങ്ങൾ, ഹൈ പ്രോടീൻ ലഘു ഭക്ഷണങ്ങൾ, ഷുഗർ ഫ്രീ ബിസ്‌ക്കറ്റ്, ലോ ഗ്‌ളൈസീമിക് ഇൻഡക്സ് ഉത്പന്നങ്ങൾ, നാച്ചുറൽ ഫുഡ് കളർ, മൾട്ടി ഗ്രേയിൻ ബ്രഡുകൾ, ചെറുധാന്യ ഉത്പന്നങ്ങൾ, മുരിങ്ങ പൌഡർ, ചക്ക, മില്ലറ്റ്, ഫ്രൂട്ട്, ഇളനീർ ഐസ് ക്രീമുകൾ, ഇൻസ്റ്റൻ്റ് ഫുഡ് മിക്സുകൾ, ഗ്ളൂട്ടൻ ഫ്രീ ഉത്പന്നങ്ങൾ,
എന്നിങ്ങനെ വൈവിധ്യമാർന്ന 180 ഉത്പന്നങ്ങൾ കുടുംബശ്രീ സംരംഭകർക്ക് തയ്യാറാക്കാനുള്ള പരിശീലനം നൽകുക എന്നതാണ് പ്രാരംഭ ലക്ഷ്യങ്ങളിൽ ഒന്ന്.
advertisement
കാർഷിക മേഖലയിൽ ഈ വർഷം തുടങ്ങുന്ന കെ ലൈവ് പ്ലസ്, വൺ ഡിസ്ട്രിക്ട് വൺ പ്രോഡക്റ്റ്, ന്യൂട്രി പാലറ്റ് എന്നീ പദ്ധതികൾക്കും സാങ്കേതിക വിദ്യ മുതൽക്കൂട്ടാകും.
കണ്ണൂർ ശിക്ഷക് സദനിൽ വച്ച് നടന്ന പരിപാടി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രത്നകുമാരി ഉത്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ അധ്യക്ഷനായ പരിപാടിയിൽ കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ. എസ് ഷാനവാസ് വിഷയാവതരണം നടത്തി സംസാരിച്ചു.
advertisement
കുടുംബശ്രീ കണ്ണൂർ അസിസ്റ്റൻ്റ് കോർഡിനേറ്റർമാരായ പി ഒ ദീപ, കെ വിജിത്, കെ രാഹുൽ, ജില്ലാ പ്രോഗ്രാം മാനേജർ സൈജു പത്മനാഭൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയോട് അനുബന്ധിച്ച് കുടുംബശ്രീ ഐ എഫ് സി മൂല്യ വർധിത ഉത്പന്നങ്ങളുടെ പ്രദർശന, വിപണന മേളയും പുതിയ ഉത്പന്നങ്ങളുടെ പ്രകാശനവും നടന്നു. നൂറോളം ഉത്പന്നങ്ങൾ ആണ് വിപണന മേളയിൽ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
July 08, 2025 2:49 PM IST