ഹൃദയാരോഗ്യം ഓട്ടത്തിലൂടെ, വിരമിച്ച പോലീസുകാരൻ്റെ നൂറ് ദിന ഓട്ടത്തിന് ഒപ്പം കൂടി തലശ്ശേരിയിലെ കായികപ്രേമികളും

Last Updated:

നല്ല ആരോഗ്യത്തിന് നല്ല ഹൃദയം ബോധവത്ക്കരണവുമായി നൂറ് ദിന ഓട്ടവുമായി മരിയ ജോസ്. എല്ലാ ദിവസവും 21 കിലോമീറ്റര്‍ ഓട്ടം എന്ന വെല്ലുവിളി ഏറ്റെടുത്ത മാരത്തോണ്‍ ഓട്ടക്കാരന് തലശ്ശേരിയിലെ കായികപ്രേമികളും ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ചു. ഹൃദയാരോഗ്യം ഓട്ടത്തിലൂടെ എന്ന സന്ദേശവുമായി വിരമിച്ച പോലീസുകാരന്‍ 75 ദിവസം പിന്നിട്ടു.

മരിയ ജോസിന് ഉപഹാരം നൽകി കായിക പ്രേമികൾ 
മരിയ ജോസിന് ഉപഹാരം നൽകി കായിക പ്രേമികൾ 
ആരോഗ്യത്തോടെയുള്ള ഹൃദയം ലക്ഷ്യമാക്കി 100 ദിവസം വരെ തുടര്‍ച്ചയായി എല്ലാ ദിവസവും 21 കിലോമീറ്റര്‍ ഓട്ടം എന്ന വെല്ലുവിളി ഏറ്റെടുത്ത്, ഓടുന്ന പ്രശസ്ത മാരത്തോണ്‍ ഓട്ടക്കാരനും പോലീസ് മീറ്റുകളില്‍ ഉള്‍പ്പെടെ വിവിധ റിക്കാര്‍ഡുകള്‍ കരസ്ഥമാക്കിയ റിട്ടയേര്‍ഡ് എസ് ഐ യുമായ മരിയ ജോസിൻ്റെ ഓട്ടത്തിന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് തലശ്ശേരിയിലെ കായികപ്രേമികളും. ഹൃദയാരോഗ്യം ഓട്ടത്തിലൂടെ സൂരക്ഷിതമാക്കാം എന്ന സന്ദേശമുയര്‍ത്തി ആരംഭിച്ച ഓട്ടത്തിൻ്റെ 75-ാം ദിവസത്തില്‍ തലശ്ശേരി സ്റ്റേഡിയത്തിലെ കായിക പ്രേമികളും കൂടെ ഓടിയാണ് ഒപ്പം നിന്നത്.
യംഗ് സ്റ്റേര്‍സ് തലശ്ശേരിയുടെ നേതൃത്വത്തിലായിരുന്നു ഈയൊരു സന്ദേശത്തെ പ്രായോഗവല്‍കരിച്ച് കൂടെ ഓടി അദ്ദേഹത്തിന് സ്‌നേഹാദരവ് നല്‍കിയത്. സ്റ്റേഡിയം സുഹൃദ് വലയത്തിൻ്റെ ആരവങ്ങളോടെ തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജ് കെ ടി നിസാര്‍ അഹമ്മദ് സ്‌നേഹാദരവ് കൈമാറി. ബഹു. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉബൈദുള്ള സി, അക്ബര്‍ ലുലു എന്നിവര്‍ ഉപഹാരം കൈമാറി. ജോസിൻ്റെ സമര്‍പ്പണത്തെയും സ്ഥിരോത്സാഹത്തെയും എല്ലാവരും പ്രശംസിച്ചു.
advertisement
സൗത്ത് ഏഷ്യന്‍ അത്‌ലറ്റിക് മീറ്റ് 800 മീറ്റില്‍ ബ്രോണ്‍സ് മെഡല്‍ ജേതാവ് ഷൈജത്ത് പിണറായി, നാഷണല്‍ മാസ്റ്റേര്‍സ് മീറ്റിലെ അഭിമാന താരങ്ങളായ അമീര്‍ ഒ കെ, സുരേഷ് ബാബു പിണറായി, നിര്‍മല എം സി, അള്‍ട്രാ റണ്‍ലെ താരങ്ങളായ മുഹമ്മദ് വി കെ, ഖാലിദ് ചെങ്ങറ, മാരത്തോണ്‍ റണ്ണര്‍ മാരായ നൗഷര്‍, ഫൈസല്‍ അഞ്ചുകണ്ടന്‍ എന്നിവര്‍ ജോസിന് പിന്തുണ നല്‍കി കൂടെ ഓടി. നല്ല ആരോഗ്യപരമായ ജീവിതത്തിന് ആരോഗ്യമായ ഹൃദയം ആവിശ്യമാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞാണ് ഈ റിട്ടയേഡ് പോലീസുകാരൻ്റെ ഓട്ടം.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഹൃദയാരോഗ്യം ഓട്ടത്തിലൂടെ, വിരമിച്ച പോലീസുകാരൻ്റെ നൂറ് ദിന ഓട്ടത്തിന് ഒപ്പം കൂടി തലശ്ശേരിയിലെ കായികപ്രേമികളും
Next Article
advertisement
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
  • പുതുക്കിപ്പണിത 5 നിലകളുള്ള സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

  • പഴയ കെട്ടിടത്തിന്റെ തൂണുകളും ജാലകങ്ങളും ഉപയോഗിച്ച് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചു.

  • 15 കോടിയിലധികം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിന് അംഗങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചു.

View All
advertisement