വിദ്യാര്‍ത്ഥികളിലെ കായിക ക്ഷമത തൊട്ടറിഞ്ഞ് തലശ്ശേരി മുബാറക്ക് സ്‌കൂളിലെ കായികമേള

Last Updated:

പഠനവും കലയും കായികവും അതിലാകണം വിദ്യാര്‍ത്ഥികളുടെ ലഹരി. 100 ലധികം കായികതാരങ്ങള്‍ മാറ്റുരച്ച തലശ്ശേരി മുബാറക്ക് സ്‌കൂളിലെ കായികമേള വേറിട്ടതായി.

+
കായിക

കായിക മേളയിൽ പങ്കെടുത്ത് വിദ്യാർത്ഥികൾ 

മാരക ലഹരിയില്‍ അടിമപ്പെടാത്ത, ഉയരങ്ങളിലെത്തേണ്ട യുവത്വത്തെ വാര്‍ത്തെടുക്കാന്‍ തലശ്ശേരി മുബാറക്ക് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ കായികമേള വേറിട്ടതായി. ജസ്റ്റിസ് വി ആര്‍. കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയത്തില്‍ 100 ലധികം കായികതാരങ്ങള്‍ മാറ്റുരയ്ക്കാനെത്തി.
ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞ് കുരുന്നുകള്‍ ഒന്നിച്ച് മത്സരിച്ചപ്പോള്‍ കയ്യടിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും കാണികളായെത്തി. തലശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശ് കായികമേള ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ സാജിത് മാസ്റ്റര്‍, പിടിഎ പ്രസിഡൻ്റ് തഫ്‌ലീം മാണിയാട്ട്, പ്രധാന അധ്യാപകന്‍ നിസാര്‍ മാസ്റ്റര്‍, എ കെ സക്കറീയ, ബഷീര്‍ ചെറിയാണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് കായികമേള നടത്തിയത്.
വര്‍ണ്ണശഭളമായ ഘോഷയാത്ര നടത്തിയ കുട്ടികളുടെ ആഹ്ലാദം കണ്ടു നിന്നവരുടെയൊന്നാകെ മനം നിറച്ചു. രാസലഹരി കാര്‍ന്നു തിന്നുന്ന സമൂഹത്തില്‍ നിന്നും തങ്ങളുടെ വിദ്യാര്‍ഥികളെ അടര്‍ത്തിയെടുത്ത് കായിക ക്ഷമതയുള്ള കുട്ടികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അധ്യാപകര്‍ ഇനിയും കായിക മേള തുടരും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
വിദ്യാര്‍ത്ഥികളിലെ കായിക ക്ഷമത തൊട്ടറിഞ്ഞ് തലശ്ശേരി മുബാറക്ക് സ്‌കൂളിലെ കായികമേള
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement