രാജരാജേശ്വര ക്ഷേത്രത്തില്‍ തല ഉയര്‍ത്തി കൂറ്റന്‍ ശിവ വെങ്കല ശില്പം; അനാച്ഛാദനം ചെയ്ത് ഗവര്‍ണര്‍ ആര്‍ലേക്കര്‍
Last Updated:
രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവ ശില്പത്തിൻ്റെ തേജസ്സില്‍ അലിഞ്ഞ് രാജരാജേശ്വര ക്ഷേത്രം. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ അനാച്ഛാദനം ചെയ്തു. 14 അടി ഉയരവും 4000 കിലോ തൂക്കവുമുള്ള ശില്പം ശില്പി ഉണ്ണി കാനായി നാല് വര്‍ഷം സമയമെടുത്താണ് നിര്‍മ്മിച്ചത്.
ഭക്തരെ അനുഗ്രഹിക്കാന്‍ രാജരാജേശ്വര ക്ഷേത്രസന്നിധിയില്‍ കിഴക്കേനടയില്‍ തല ഉയര്‍ത്തി പരമശിവൻ്റെ കൂറ്റന്‍ വെങ്കലശില്പം. 14 അടി ഉയരമുള്ള ശില്പം കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ അനാച്ഛാദനം ചെയ്തു. വിശ്വാസത്തിലും ചരിത്രത്തിലും ഊന്നി നില്‍ക്കുന്ന ശിവക്ഷേത്രത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവ ശില്പമാണ് പ്രശസ്ത ശില്പി ഉണ്ണി കാനായി നിര്‍മ്മിച്ചത്.
4000 കിലോ തൂക്കമുള്ള ശില്പം ശില്പി ഉണ്ണി കാനായി നാല് വര്‍ഷം സമയമെടുത്താണ് പൂര്‍ത്തിയാക്കിയത്. വലത് കൈകൊണ്ട് അനുഗ്രഹിക്കുന്നു. അരയില്‍ ഇടതുകൈ കൊടുത്തിരിക്കുന്നു. ഈ ഭാവത്തിലാണ് ശില്‍പത്തിൻ്റെ രൂപകല്പന. രുദ്രാക്ഷമാല അണിഞ്ഞ് കഴുത്തില്‍ നാഗവും ശിരസില്‍ ഗംഗയും വഹിച്ച് ത്രിശൂലം ചേര്‍ത്തുവച്ച് ഭക്തരെ കടാക്ഷിക്കുന്ന രൂപമാണ്. കളിമണ്ണില്‍ നിര്‍മ്മിച്ച് പിന്നീട് പ്ലാസ്റ്റര്‍ ഒഫ് പാരീസില്‍ മോള്‍ഡ് ചെയ്തെടുത്ത് മെഴുകിലേക്ക് രൂപമാറ്റം വരുത്തി വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്താണ് ശിവ ശില്‍പം പൂര്‍ത്തിയാക്കിയത്.
advertisement
കോണ്‍ക്രീറ്റില്‍ ഉയരം കൂടിയ ശിവ ശില്പങ്ങള്‍ ഉണ്ടെങ്കിലും വെങ്കലത്തില്‍ ഇത്രയും ഉയരത്തിലും തൂക്കത്തിലും ആദ്യമായാണ് നിര്‍മ്മിക്കപ്പെടുന്നത്. തളിപ്പറമ്പിലെ വ്യവസായി മൊട്ടമ്മല്‍ രാജനാണ് ശില്‍പം ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചത്. ശില്പത്തിന് മനോഹാരിത കൂട്ടുന്നതിന് പൂന്തോട്ടവും അലങ്കാര ദീപവും ഒരുക്കിയിട്ടുണ്ട്.
ഭാര്യ അനഘ ആര്‍ലേക്കറും ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്നു. ടിടികെ ദേവസ്വം പ്രസിഡൻ്റ് ടി.പി. വിനോദ് കുമാര്‍, മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ബിജു ടി. ചന്ദ്രശേഖര്‍, പെരിഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. മൊട്ടമ്മല്‍ രാജന്‍, ഓംകാരം ട്രസ്റ്റ് കോഓര്‍ഡിനേറ്റര്‍ കമല്‍ കുന്നിരാമത്ത് എന്നിവരെ ഗവര്‍ണര്‍ ആദരിച്ചു. ശില്പി ഉണ്ണി കാനായിക്ക് ഗവര്‍ണര്‍ മെമൻ്റോ നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
July 10, 2025 11:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
രാജരാജേശ്വര ക്ഷേത്രത്തില്‍ തല ഉയര്‍ത്തി കൂറ്റന്‍ ശിവ വെങ്കല ശില്പം; അനാച്ഛാദനം ചെയ്ത് ഗവര്‍ണര്‍ ആര്‍ലേക്കര്‍