ചാൽ ബീച്ചിൽ നിന്ന് പയ്യാമ്പലം വരെ കൈറ്റ് സർഫിങ്; കടലിൽ യുവാവിൻ്റെ സാഹസിക യാത്ര
Last Updated:
പയ്യാമ്പലം ബീച്ചിൽ കൈറ്റ് സർഫിങ് നടത്തി യുവാവ്. ബോർഡിൽ നിന്ന് പട്ടം നിയന്ത്രിച്ചാണ് കടലിലെ സാഹസിക യാത്ര. കേരളത്തിലെ ഏക കൈറ്റ് സർഫിങ് കേന്ദ്രത്തിൽ നിന്നാണ് യുവാവിൻ്റെ യാത്ര.
പാരച്യൂട്ടിലെന്ന പോലെ പട്ടത്തിൻ്റെ അറ്റത്ത് കടലിൽ യാത്ര ചെയ്ത് യുവാവ്. ബോർഡിൽ നിന്നുകൊണ്ടു പട്ടം നിയന്ത്രിച്ചു കടലിലൂടെ യാത്ര ചെയ്യുന്ന കൈറ്റ് സർഫിങ് ആകർഷകമായി. ചാൽ ബീച്ചിൽ നിന്ന് പയ്യാമ്പലം ബീച്ചിലേക്കായിരുന്നു യാത്ര. തൂത്തുക്കുടി സ്വദേശി ജ്യോതി ബസുവായിരുന്നു യാത്രികൻ. ഇദ്ദേഹത്തിനൊപ്പം ലണ്ടൻ സ്വദേശി ബെൻ റിച്ചഡ്, പരിശീലകൻ സി.എച്ച്. രാജേഷ് എന്നിവരുമുണ്ടായിരുന്നു.
കൈറ്റ് സർഫ് ഇന്ത്യ സ്കൂളിൻ്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. രാജ്യത്ത് കൈറ്റ് സർഫ് മേഖലയിൽ അഞ്ച് കേന്ദ്രങ്ങളാണുള്ളത്. 2 എണ്ണം ഗോവയിലും, രാമേശ്വരം, തൂത്തുകുടി എന്നിവിടങ്ങളിൽ ഒന്ന് വീതവും. കേരളത്തിലെ ഏക പരിശീലന കേന്ദ്രം പയ്യാമ്പലത്തേതാണ്. വിദേശികൾ ഉൾപ്പെടെ ഇവിടെ പരിശീലനത്തിന് എത്താറുണ്ട്.
ഇവിടെ നിന്ന് കഴിഞ്ഞദിവസം കോഴ്സ് പൂർത്തിയാക്കിയ ആളാണ് ബെൻ റിച്ചഡ്. 40 മീറ്റർ വീതിയുള്ള പട്ടമാണ് യാത്രയ്ക്കായി ഉപയോഗിച്ചത്. അടുത്ത മാസം 24നു കാസർകോട് നിന്ന് പയ്യാമ്പലത്തേക്ക് യാത്ര നടത്താനാണ് ഇനി സംഘം ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
September 16, 2025 6:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ചാൽ ബീച്ചിൽ നിന്ന് പയ്യാമ്പലം വരെ കൈറ്റ് സർഫിങ്; കടലിൽ യുവാവിൻ്റെ സാഹസിക യാത്ര