' ഉമ്മയും കുട്ടിയും വണ്ടി കത്തുന്ന സമയത്ത് ചാടി'; നോവായി റഹ്‌മത്തും രണ്ട് വയസുകാരി ഷഹ്റാമത്തും

Last Updated:

പൊള്ളിയ കാലുകളുമായി ചികിത്സയ്ക്ക് പോകാന്‍ പോലും തയാറാകാതെ റാഫി റഹ്‌മത്തിനും കുഞ്ഞിനും വേണ്ടി തിരഞ്ഞു.

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട ആലപ്പുഴ –കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ അജ്ഞാതന്റെ ആക്രമം ഭയന്ന് എടുത്ത് ചാടിയവരുടെ മൃതദേഹങ്ങളാണ് കോരപ്പുഴ പാളത്തില്‍ നിന്ന് ലഭിച്ചതെന്ന് സ്ഥിരീകരണം.കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്‌മത്തിന്റേയും സഹോദരിയുടെ മകള്‍ രണ്ട് വയസുകാരി ഷഹറാമത്ത് എന്നിവരുടേയും മൃതദേഹങ്ങളാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഒരു പുരുഷന്റെ മൃതദേഹം കൂടി ഇതേസ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം ആരാണെന്ന് ഇതുവരെ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഇരുവര്‍ക്കൊപ്പമുണ്ടായിരുന്ന അയല്‍വാസി റാഫിക്കാണ് അമ്മയേയും കുഞ്ഞിനേയും കാണാനില്ലെന്ന വിവരം ആദ്യം അറിയിക്കുന്നത്. റാഫിക്കും അക്രമത്തിൽ പരിക്കേറ്റിരുന്നു. പൊള്ളിയ കാലുകളുമായി ചികിത്സയ്ക്ക് പോകാന്‍ പോലും തയാറാകാതെ ഇദ്ദേഹം റഹ്‌മത്തിനും കുഞ്ഞിനും വേണ്ടി തിരഞ്ഞു. റഹ്‌മത്തിന്റെ ഫോണിലേക്ക് പരിഭ്രാന്തിയോടെ നിരന്തരം ഫോണ്‍ കോളുകളെത്തി. നാട്ടുകാരുടെ ആശങ്ക നിറഞ്ഞ ഒരു ചോദ്യത്തിനും നല്‍കാന്‍ റാഫിക്കിനും കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. ‌
advertisement
ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യുവതിയും കുഞ്ഞും സുരക്ഷിതമായി ഏതെങ്കിലും സ്റ്റേഷനില്‍ ഇരിപ്പുണ്ടാകുമെന്ന പ്രതീക്ഷ അധികം നീണ്ടുനിന്നില്ല. മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ കിടക്കുന്ന മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇദ്ദേഹം ഉടന്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും പോലീസും റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
' ഉമ്മയും കുട്ടിയും വണ്ടി കത്തുന്ന സമയത്ത് ചാടി'; നോവായി റഹ്‌മത്തും രണ്ട് വയസുകാരി ഷഹ്റാമത്തും
Next Article
advertisement
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു; പിന്നാലെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി
സ്വകാര്യ ആശുപത്രിയില്‍ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു; പിന്നാലെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി
  • ഭര്‍ത്താവ് ഭാസുരേന്ദ്രൻ വൃക്ക രോഗിയായ ഭാര്യ ജയന്തിയെ തിരുവനന്തപുരത്ത് കഴുത്ത് ഞെരിച്ച് കൊന്നു.

  • കൊലപാതകത്തിന് ശേഷം ഭാസുരേന്ദ്രൻ ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു.

  • പുലർച്ചെയോടെയാണ് സംഭവം നടന്നത്; ഭാസുരേന്ദ്രൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

View All
advertisement