ഇന്റർഫേസ് /വാർത്ത /Kerala / Food Posioning | കാസർകോട് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികൾക്ക് ഷിഗെല്ല; മറ്റുള്ളവർക്കും രോഗലക്ഷണം

Food Posioning | കാസർകോട് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികൾക്ക് ഷിഗെല്ല; മറ്റുള്ളവർക്കും രോഗലക്ഷണം

ജില്ലയിൽ വിവിധ ആശുപത്രികളിലായി 51 പേരാണ് ഭക്ഷ്യവിഷബാധയേറ്റ്‌ ചികിത്സയിലുള്ളത്.

ജില്ലയിൽ വിവിധ ആശുപത്രികളിലായി 51 പേരാണ് ഭക്ഷ്യവിഷബാധയേറ്റ്‌ ചികിത്സയിലുള്ളത്.

ജില്ലയിൽ വിവിധ ആശുപത്രികളിലായി 51 പേരാണ് ഭക്ഷ്യവിഷബാധയേറ്റ്‌ ചികിത്സയിലുള്ളത്.

  • Share this:

കാസർകോട് (Kasargod) ഷവര്‍മ (Shawarma) കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ (Food Posioning) നാല് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.വി.രാംദാസാണ് ഇക്കാര്യം അറിയിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ള മറ്റ് കുട്ടികളിലും ഷിഗെല്ല രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ജില്ലയിൽ വിവിധ ആശുപത്രികളിലായി 51 പേരാണ് ഭക്ഷ്യവിഷബാധയേറ്റ്‌ ചികിത്സയിലുള്ളത്.

ഭക്ഷ്യവിഷബാധയേറ്റവരുടെ രക്തവും മലവും കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് എ.വി.രാംദാസ് പറഞ്ഞു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Shawarma | ചിക്കന്‍ വേവിക്കാന്‍ മെക്കനൈസ്ഡ് മെഷീന്‍ വേണം; മയണൈസിൽ പച്ച മുട്ട വേണ്ട; ഷവർമ ഉണ്ടാക്കാൻ പുതിയ മാർഗനിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ (Shawarma) ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് പുതിയ മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Minister Veena George). പലപ്പോഴും ഷവര്‍മയ്ക്കുപയോഗിക്കുന്ന ചിക്കന്‍ മതിയായ രീതിയില്‍ പാകം ചെയ്യാറില്ല. പൂര്‍ണമായും ചിക്കന്‍ വേവിക്കാന്‍ കഴിയുന്ന മെക്കനൈസ്ഡ് മെഷീന്‍ മാത്രമേ ഷവര്‍മ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവൂ. അതില്‍ നിശ്ചിത അളവില്‍ മാത്രമേ ചിക്കന്‍ വയ്ക്കാന്‍ പാടുള്ളൂ. ചിക്കന്റെ എല്ലാ ഭാഗവും പൂര്‍ണമായും വെന്തു എന്ന് ഉറപ്പാക്കണം.

Also read- കാസര്‍കോട് ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

പച്ചമുട്ടയിലാണ് ഷവര്‍മയില്‍ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത്. സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അതിനാല്‍ പാസ്ചറൈസ് ചെയ്ത മുട്ടമാത്രമേ ഉപയോഗിക്കാവൂ. ഈ രണ്ട് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.

വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവര്‍മ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also read- Food Poison | വീണ്ടും ഭക്ഷ്യവിഷബാധ; വയനാട്ടിലെ ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി

ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണം. കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

First published:

Tags: Food Poisoning, Kasargod, Shigella