HOME /NEWS /Kerala / Kashmir Terror Recruitment Case| കശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസ്: തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 10 പേരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു

Kashmir Terror Recruitment Case| കശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസ്: തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 10 പേരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു

court

court

രണ്ടാം പ്രതി അടക്കം മൂന്നു പേരെ ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടു.

  • Share this:

    കൊച്ചി: കശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ (Kashmir Terror Recruitment Case) തടിയന്റവിട നസീര്‍ ഉള്‍പ്പെടെ പത്തുപേരുടെ ശിക്ഷ ഹൈക്കോടതി (Kerala High Court) ശരിവച്ചു. രണ്ടാം പ്രതി അടക്കം മൂന്നു പേരെ ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടു. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

    മുഖ്യപ്രതി അബ്ദുല്‍ ജബ്ബാറിനു നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയുമാണ് 2013ല്‍ എന്‍ഐഎ കോടതി വിധിച്ചത്. സാബിര്‍ പി ബുഹാരി, സര്‍ഫറാസ് നവാസ് എന്നിവര്‍ക്കു മൂന്നു ജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. 2, 14, 22 പ്രതികളെയാണ് അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.

    Also Read- widows | വിധവാ ആചാരങ്ങൾക്ക് നോ പറഞ്ഞ് കർണാടകയിലെ ഗ്രാമം; കോവിഡിൽ ഭർത്താക്കന്മാർ നഷ്ടപ്പെട്ടവർ‍ക്കും സഹായം

    എന്‍ഐഎ കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് തടിയന്റവിട നസീര്‍, സര്‍ഫറാസ് നവാസ്, സാബിര്‍ പി ബുഹാരി തുടങ്ങി 13 പ്രതികളാണ് അപ്പീല്‍ നല്‍കിയത്. പ്രതികള്‍ക്കെതിരെ ചുമത്തിയ ചില കുറ്റങ്ങള്‍ വിചാരണക്കോടതി ഒഴിവാക്കിയത് ചോദ്യം ചെയ്ത് എന്‍ഐഎയും അപ്പീല്‍ നല്‍കി.

    Also Read- Demi Moore | മാതൃദിനത്തില്‍ അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹോളിവുഡ് നടി ഡെമി മൂര്‍

    നസീര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ 2008ല്‍ പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നാണ് കേസ്. 24 പ്രതികളുണ്ടായിരുന്ന കേസില്‍ നാലുപേര്‍ അതിര്‍ത്തിയില്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ ഇപ്പോളും ഒളിവിലാണ്. 18 പ്രതികളില്‍ അഞ്ചുപേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി.

    Also Read- Idli Amma | ഇഡ്ഡലിയമ്മക്ക് സ്വപ്നഭവനം; വാക്കു പാലിച്ച് ആനന്ദ് മഹീന്ദ്ര; താക്കോൽ കൈമാറിയത് മാതൃദിനത്തിൽ

    കശ്മീരിൽ കൊല്ലപ്പെടുന്നതിനു മുൻപു മലയാളികളായ നാലു പ്രതികൾ കശ്മീരിലെ ഒരു ബിഎസ്എൻഎൽ നമ്പരിൽ നിന്ന് കേരളത്തിലെ പങ്കാളികളുമായി ബന്ധപ്പെട്ടിരുന്നെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനെ ഹൈക്കോടതി വിളിച്ചുവരുത്തി വിസ്തരിച്ച അപൂർവ്വ നടപടിയും അപ്പീൽ ഹർജിയിൽ ഉണ്ടായിരുന്നു.

    First published:

    Tags: Kashmir, Kerala high court, Thadiyantavida naseer