തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ പൊലീസ് കേസെടുത്തു. കോളജ് പ്രിൻസിപ്പൽ ജി.ജെ. ഷൈജുവാണ് ഒന്നാം പ്രതി. എസ്.എഫ്.ഐ നേതാവ് എ.വിശാഖാണ് രണ്ടാം പ്രതി. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. കേരള സർവകലാശാല റജിസ്ട്രാർ നൽകിയ പരാതിയിലാണ് കാട്ടാക്കട പൊലീസിന്റെ നടപടി.
അതിനിടെ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം എം.എല്‍എമാരായ ഐ.ബി സതീഷ് സി.പി.എം ജില്ല കമ്മിറ്റിക്കും ജീ സ്റ്റീഫന്‍, മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കും ആള്‍മാറാട്ട വിവാദത്തില്‍ പങ്കുണ്ടെന്ന് നേരത്തേ അരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇരു നേതാക്കളും വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.
Also read- കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ ആൾമാറാട്ടം; കാട്ടാക്കട കോളേജ് പ്രിൻസിപ്പാളിനെ നീക്കി
എന്നാൽ സംഭവത്തിൽ സിപിഎം അന്വേഷണ കമ്മീഷൻ രൂപീകരിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിൻ്റേതാണ് തീരുമാനം. ഡികെ മുരളി, പുഷ്പലത എന്നിവർക്കാണ് അന്വേഷണ ചുമതല. സിപിഎം നേതാക്കൾക്കടക്കം പങ്കുണ്ടോ എന്നും പരിശോധിക്കും.
കാട്ടാക്കട കോളജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച എ.എസ്.അനഘയ്ക്കു പകരം ആൾമാറാട്ടം നടത്തി എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേര് സർവകലാശാലയെ അറിയിച്ചതാണ് കേസ്. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാത്ത വിദ്യാര്‍ഥിയെ സര്‍വകലാശാല പ്രതിനിധിയായി നിശ്ചയിച്ച സംഭവത്തില്‍ കേരള സര്‍വകലാശാല പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.