• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ ആൾമാറാട്ടം; കാട്ടാക്കട കോളേജ് പ്രിൻസിപ്പാളിനെ നീക്കി

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ ആൾമാറാട്ടം; കാട്ടാക്കട കോളേജ് പ്രിൻസിപ്പാളിനെ നീക്കി

ആൾമാറാട്ടം നടത്തിയ വിശാഖിനെതിരെ പൊലീസിൽ പരാതി നൽകും. തെരഞ്ഞെടുപ്പ് മാറ്റി വെച്ചതിലുണ്ടായ നഷ്ടം അധ്യാപകനിൽ നിന്ന് ഈടാക്കുമെന്ന് സർവകലാശാല വിസി അറിയിച്ചു

  • Share this:

    തിരുവനന്തപുരം: കാട്ടാക്കട ക്രിസത്യന്‍ കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പാളിനെ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് കേരള സർവകലാശാല വൈസ് ചാൻസിലർ വിസി മോഹനൻ കുന്നുമ്മേൽ. കാട്ടാക്കട ക്രിസ്റ്റ്യൻ കോളജിലെ പ്രിൻസിപ്പാള്‍ ഇൻ ചാർജ് ഡോ ജി ജെ ഷൈജുവിനെ സസ്പെൻറ് ചെയ്യാൻ ശുപാര്‍ശ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

    എസ് എഫ് ഐ ആൾമാറാട്ട വിവാദത്തിലാണ് നടപടി. ഇപ്പോൾ പ്രസിദ്ധീകരിച്ച യുയുസിമാരുടെ ലിസ്റ്റ് റദ്ദാക്കുമെന്നും എല്ലാ കോളേജുകളുടെയും യുയുസി മാരുടെ ലിസ്റ്റ് പുനപരിശോധിക്കുമെന്നും സർവകലാശാല വിസി മോഹനൻ കുന്നുമ്മേൽ പറഞ്ഞു.

    Also Read-കാട്ടാക്കട കോളേജിലെ ആൾമാറാട്ടം; ‘യുവതലമുറയ്ക്ക് നൽകേണ്ട സന്ദേശം ഇതല്ല:’ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

    ആൾമാറാട്ടം നടത്തിയ വിശാഖിനെതിരെ പൊലീസിൽ പരാതി നൽകും. തെരഞ്ഞെടുപ്പ് മാറ്റി വെച്ചതിലുണ്ടായ നഷ്ടം അധ്യാപകനിൽ നിന്ന് ഈടാക്കും. ഇതിന് പിന്നിൽ ആരൊക്കെയാണ് എന്ന് കണ്ടുപിടിക്കാൻ പൊലീസ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

    കാട്ടാക്കട കോളജ് തെരഞ്ഞെടുപ്പ് റദ്ദാക്കില്ല.യുയുസി ലിസ്റ്റ് ഒരാഴ്ചക്കകം നൽകണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.അത് പരിശോധിച്ച് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.പരാതിയുണ്ടെങ്കിൽ അറിയിക്കാൻ അവസരം ഉണ്ടാകും.അതിന് ശേഷമാകും യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പെന്നും വിസി വ്യക്തമാക്കി.

    Published by:Jayesh Krishnan
    First published: