HOME » NEWS » Kerala » KERALA AS A HUB FOR SMUGGLING SAYS OOMMEN CHANDY JK TV

ജയിലുകള്‍ ഭരിക്കുന്നത് തടവുപുള്ളികള്‍; കള്ളക്കടത്തിന്റെ കേന്ദ്രമായി കേരളം; ഉമ്മന്‍ ചാണ്ടി

ഓരോ ദിവസവും ടൺ കണക്കിന് സ്വർണം ആണ് തെറ്റായ മാർഗത്തിലൂടെ കേരളത്തിൽ വരുന്നത്. സ്വർണ്ണം തട്ടിയെടുക്കാൻ നടക്കുന്ന ശ്രമങ്ങൾ അതിനേക്കാൾ ഭീകരമാണെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി

News18 Malayalam | news18-malayalam
Updated: July 2, 2021, 6:46 PM IST
ജയിലുകള്‍ ഭരിക്കുന്നത് തടവുപുള്ളികള്‍; കള്ളക്കടത്തിന്റെ കേന്ദ്രമായി കേരളം; ഉമ്മന്‍ ചാണ്ടി
Oommen Chandy
  • Share this:
കോട്ടയം: രാമനാട്ടുകര കള്ളക്കടത്ത് കേസും തിരുവഞ്ചൂർ രാധാകൃഷ്ണന് എതിരായ  വധഭീഷണി കത്തും ആയുധമാക്കി യൂത്ത് കോൺഗ്രസ് കോട്ടയത്ത് നടത്തിയ ഏകദിന സത്യാഗ്രഹത്തിന്റെ സമാപന വേദിയിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേരളത്തിലെ ഗുണ്ടാവിളയാട്ടത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തിറക്കിയത്. അധികാരത്തിലിരിക്കുന്ന ഭരണസംവിധാനത്തിന് വലിയ മാനക്കേടാണ് ഈ സംഭവങ്ങൾ എന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. കേരളം അന്ധാളിച്ചു നിൽക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കേരളത്തിന് എന്തുപറ്റിയെന്ന് പുറത്തുള്ളവർ ചോദിക്കുന്നു.

കേരളത്തിൽ നിന്നും നിരവധി പേർ രാജ്യത്തിന് അകത്തും പുറത്തും ജോലി ചെയ്യാനായി എത്തുന്നുണ്ട്. അവരെക്കുറിച്ച് ഒക്കെ വളരെ നല്ല അഭിപ്രായമാണ് ജനങ്ങൾ എന്നും പറയുന്നത്. സ്നേഹം സമഭാവനയുടെയും സത്യസന്ധതയുടെയും കേന്ദ്രമാണ് കേരളം എന്നാണ് പുറത്തുള്ള ഖ്യാതി.നാട് അർഹിക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്.

കേരളീയർ ലോകത്തിലെ എല്ലാ ഭാഗത്തും  സമ്പാദിച്ച പേര് നഷ്ടപ്പെട്ടു. സത്യത്തെയും പരസ്പര വിശ്വാസത്തെയും സന്ദേശമാണ് അവിടെ ഉണ്ടായിരുന്നത്. പാരമ്പര്യമായി തലമുറകളായി കേരളം നേടിയെടുത്ത സൽ പേരിലാണ് കളങ്കം വന്നിരിക്കുന്നത് എന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.

Also Read-കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ച് പൂട്ടാൻ നിർദ്ദേശം

തിരുവനന്തപുരത്ത് ഏജീസ് ഓഫീസിൽ ജോലി ചെയ്യുന്നവർ ആക്രമിക്കപ്പെട്ട സംഭവം ഇതിന് ഉദാഹരണമാണ്. ഇന്നലെ ആ വീട്ടിൽ പോയി സന്ദർശിച്ചിരുന്നു എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
3 മാസമായ പ്രായമായ കുഞ്ഞ് ഉൾപ്പെടെ മാതാപിതാക്കൾക്കൊപ്പം പോകുന്ന സാഹചര്യത്തിലാണ് ദാരുണമായ അക്രമമുണ്ടായത്. ഈ സംഭവത്തിൽ ആ കുടുംബത്തിന്  ഭീതി മാറിയിട്ടില്ല.

നേരിട്ട ബുദ്ധിമുട്ടുകൾ പോലും തുറന്ന് പറയാൻ മടിക്കുന്ന അവസ്ഥ ആണ് ആർ കുടുംബത്തിന്റെ അവസ്ഥ.സെക്രട്ടറിയേറ്റിന് ഏതാനും വാര ദൂരെ മാത്രം നടന്ന സംഭവമാണ് ഇതെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. കള്ളക്കടത്തിന്റെ കേന്ദ്രമായി കേരളം മാറിയതായും ഉമ്മൻ‌ചാണ്ടി ആരോപിച്ചു.ഓരോ ദിവസവും ടൺ കണക്കിന് സ്വർണം ആണ് തെറ്റായ മാർഗത്തിലൂടെ കേരളത്തിൽ വരുന്നത്.
സ്വർണ്ണം തട്ടിയെടുക്കാൻ നടക്കുന്ന ശ്രമങ്ങൾ അതിനേക്കാൾ ഭീകരമാണെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.
ഒരിക്കലും നടക്കാത്ത സംഭവങ്ങളാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്.സത്യത്തിനു വേണ്ടി നിലനിൽക്കുന്ന ഒരു തലമുറ ഉയർന്നുവരണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 146

അജ്ഞാതരിൽ നിന്ന് ഭീഷണിക്കത്ത് ലഭിച്ച തിരുവഞ്ചൂർ രാധാകൃഷ്ണനെ  പിന്തുണച്ചാണ് ഉമ്മൻചാണ്ടി സംസാരിച്ചത്.
തിരുവഞ്ചൂരിനെതിരായ ഭീഷണി കത്തിൽ ഭയമില്ല എന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ട.
കോൺഗ്രസിനും മുന്നണിക്കും ഇക്കാര്യത്തിൽ ഭയമില്ല.പക്ഷെ ഇങ്ങനെ ഒരു ധൈര്യം ഉണ്ടായത് എങ്ങനെ ആണ് എന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. ഭരണതലത്തിൽ ഉള്ളവർക്ക് ഇത് നാണക്കേടാണ് എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

രാഷ്ട്രീയ രംഗത്തുനിന്ന് ക്രിമിനൽ കുറ്റങ്ങൾക്ക് ശിക്ഷിച്ചവരാണ് ജയിലിൽ ഭരണം നടത്തുന്നത്. ജയിലുകളിൽ തടവുപുള്ളികൾക്ക് അമിത സ്വാതന്ത്ര്യമാണ് ഉണ്ടായിരിക്കുന്നത്. ആ സ്വാതന്ത്ര്യം നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ പോലും ഭയപ്പെടുന്ന സാഹചര്യം ആണ് നിലവിലുള്ളത്.അതിന് ഉപോൽബലകമായ കത്താണ് തിരുവഞ്ചൂർ രാധാകൃഷ്ണന് കിട്ടിയത് എന്നും ഉമ്മൻചാണ്ടി ആരോപിച്ചു.
Published by: Jayesh Krishnan
First published: July 2, 2021, 6:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories