advertisement

Covid 19 | സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 146

Last Updated:

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,33,18,214 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 146 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,505 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,363 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 606 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1510, കൊല്ലം 1265, കോഴിക്കോട് 1167, തൃശൂര്‍ 1165, എറണാകുളം 1091, തിരുവനന്തപുരം 1005, പാലക്കാട് 723, ആലപ്പുഴ 712, കണ്ണൂര്‍ 641, കാസര്‍ഗോഡ് 702, കോട്ടയം 531, പത്തനംതിട്ട 363, വയനാട് 285, ഇടുക്കി 203 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
advertisement
58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, പത്തനംതിട്ട 7, വയനാട് 6, തിരുവനന്തപുരം, പാലക്കാട് 5 വീതം, കൊല്ലം, എറണാകുളം 4 വീതം, തൃശൂര്‍ 3, കാസര്‍ഗോഡ് 2, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,243 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1647, കൊല്ലം 990, പത്തനംതിട്ട 336, ആലപ്പുഴ 766, കോട്ടയം 364, ഇടുക്കി 127, എറണാകുളം 1194, തൃശൂര്‍ 1154, പാലക്കാട് 1192, മലപ്പുറം 841, കോഴിക്കോട് 554, വയനാട് 114, കണ്ണൂര്‍ 588, കാസര്‍ഗോഡ് 376 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,03,764 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,31,394 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,753 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,67,251 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,113 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1988 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 146
Next Article
advertisement
അയോധ്യ രാമക്ഷേത്ര ആക്രമണ ഗൂഢാലോചനക്കേസിലെ പ്രതി ജയിലിൽ കൊല്ലപ്പെട്ടു
അയോധ്യ രാമക്ഷേത്ര ആക്രമണ ഗൂഢാലോചനക്കേസിലെ പ്രതി ജയിലിൽ കൊല്ലപ്പെട്ടു
  • അയോധ്യ രാമക്ഷേത്ര ആക്രമണ ഗൂഢാലോചനക്കേസിലെ പ്രതി അബ്ദുൽ റഹ്മാൻ ജയിലിൽ കൊല്ലപ്പെട്ടു

  • ഹരിയാനയിലെ ഫരീദാബാദ് ജയിലിൽ സഹതടവുകാരൻ അരുൺ ചൗധരി കുത്തിക്കൊന്നതായി പോലീസ് അറിയിച്ചു

  • അഭിപ്രായഭേദം നിലനിൽക്കുന്ന കേസിൽ റഹ്മാന്റെ കുടുംബം ആരോപണങ്ങൾ നിഷേധിച്ച് അന്വേഷണം ആവശ്യപ്പെട്ടു

View All
advertisement