ഒരു ക്ഷേത്രത്തിന് 739 കോടി; പൊതുഫണ്ട്‌ മതപ്രീണനത്തിനല്ലെന്ന് യുക്തിവാദി സംഘം

Last Updated:

മതപ്രീണനത്തിനായി ഭീമമായ തുക ചെലവഴിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റുന്നതല്ലെന്ന് കേരള യുക്തിവാദ സംഘം.

തിരുവനന്തപുരം: മതപ്രീണനത്തിനായി ഭീമമായ തുക ചെലവഴിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റുന്നതല്ലെന്ന് കേരള യുക്തിവാദ സംഘം. നവോത്ഥാന വാചക കസർത്തുകൾക്കു പിന്നാലെ സംസ്ഥാന ബജറ്റ് നികുതി പണം ഭക്തി വ്യവസായത്തിനായി നീക്കി വെച്ചിരിക്കുന്നു.
പ്രളയ ദുരിതത്തിൽ നിന്ന് കരകയറാനാവാതെ അതിനായി സെസ് പിരിക്കുന്ന സർക്കാരാണ് മത പ്രീണനത്തിനായി ഭീമമായ തുക ചെലവഴിക്കുന്നതെന്നത്. ശബരിമല മാസ്റ്റർ പ്ലാൻ : 739 കോടി,
തിരുവിതാംകൂർ ദേവസ്വം ബോർഡ്: 100 കോടി,
മലബാർ കൊച്ചി ദേവസ്വം ബോർഡ്: 36 കോടി. ഇതിനെ, യാതൊരു തരത്തിലും നീതീകരിക്കാവുന്നതല്ല.
നവകേരള നിർമിതി മാതൃക ഇതാണെങ്കിൽ അത്യന്തം അപലപനീയമാണ്. പൊതു വിദ്യാഭ്യാസത്തിന് 992 കോടി മാത്രം ചെലവഴിക്കുമ്പോഴാണ് ഒരു ക്ഷേത്രത്തിനു മാത്രം 739 കോടി നീക്കിവെച്ചിരിക്കുന്നതെന്നും യുക്തിവാദി സംഘം കുറ്റപ്പെടുത്തി.
advertisement
ഇത് ഭരണ പ്രതിപക്ഷ ഭേദമെന്യേ ആരും എതിർക്കുന്നില്ലെന്നത് വോട്ടു രാഷ്ട്രീയക്കളി മാത്രമാണ്. നാടിന്‍റെ വികസനത്തിൽ ക്ഷേത്രങ്ങളുടെ പങ്ക് വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഒരു മതേതര രാഷ്ട്രത്തിൽ അനുവദനീയമല്ലാത്ത മത പ്രീണനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും യുക്തിവാദി സംഘം ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒരു ക്ഷേത്രത്തിന് 739 കോടി; പൊതുഫണ്ട്‌ മതപ്രീണനത്തിനല്ലെന്ന് യുക്തിവാദി സംഘം
Next Article
advertisement
പാക്കിസ്ഥാന്‍ ഗാസയില്‍ 20,000  സൈനികരെ വിന്യസിക്കും;പിന്നിൽ ഇസ്രായേലും അമേരിക്കയും
പാക്കിസ്ഥാന്‍ ഗാസയില്‍ 20,000 സൈനികരെ വിന്യസിക്കും;പിന്നിൽ ഇസ്രായേലും അമേരിക്കയും
  • പാക്കിസ്ഥാന്‍ ഗാസയില്‍ 20,000 സൈനികരെ വിന്യസിക്കും; അമേരിക്കയും ഇസ്രായേലും തമ്മിലുള്ള കരാര്‍ പ്രകാരം.

  • പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ മൊസാദ്, സിഐഎ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തി.

  • ഗാസയില്‍ ഹമാസ് ഘടകങ്ങളെ ഇല്ലായ്മ ചെയ്യുക, പ്രദേശത്ത് സ്ഥിരത കൊണ്ടുവരിക എന്നിവ ലക്ഷ്യമിടുന്നു.

View All
advertisement