'രക്തത്തിലും മജ്ജയിലും മാംസത്തിലും വർഗീയതയുള്ള പാർട്ടിയാണ് മുസ്ലീം ലീഗ്' ; കെ.സുരേന്ദ്രന്‍
- Published by:Arun krishna
- news18-malayalam
Last Updated:
യുഡിഎഫിൽ നിന്നുകൊണ്ട് എൽഡിഎഫിനെ പിന്തുണയ്ക്കുന്ന പാർട്ടിയായി മുസ്ലിംലീഗ് മാറിയിരിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍ തുറന്നടിച്ചു
മുസ്ലിം ലീഗ് എങ്ങനെയാണ് സിപിഎമ്മിന് മാലാഖയായി മാറിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലീഗ് മതേതര പാർട്ടിയെന്ന് സിപിഎമ്മിന് എങ്ങനെയാണ് പറയാൻ കഴിയുന്നത്. ലീഗിനെ ഇടതുമുന്നണിയിൽ ചേർക്കാനുള്ള അവസരവാദപരമായ നിലപാടാണിത്. യുഡിഎഫിൽ നിന്നുകൊണ്ട് എൽഡിഎഫിനെ പിന്തുണയ്ക്കുന്ന പാർട്ടിയായി മുസ്ലിംലീഗ് മാറിയിരിക്കുന്നു.രക്തത്തിലും മജ്ജയിലും മാംസത്തിലും വർഗീയതയുള്ള പാർട്ടിയാണ് ലീഗ്. സിപിഐയും നാല് വോട്ടിനു വേണ്ടി നിലപാട് മാറ്റുകയാണോയെന്നും സുരേന്ദ്രൻ ചോദിച്ചു.
ഷാബാനു കേസിലെ ലീഗിൻ്റെ നിലപാട് എന്തായിരുന്നുവെന്ന് സിപിഎം മറക്കരുത്. അതേ നിലപാടാണ് ഇപ്പോഴും അവർക്കുള്ളത്. വിഭജന സമയത്ത് ഇന്ത്യാ വിരുദ്ധ സമീപനമാണ് അവർ കൈക്കൊണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. അവസരവാദപരമായ രാഷ്ട്രീയമാണ് സിപിഎമ്മിനുള്ളത്. കച്ചവട പാർട്ടിയും സംഘടിത മത ശക്തിയുമായ ലീഗിനെ മുന്നണിയിലെടുക്കുമ്പോൾ ഭൂരിപക്ഷ സമുദായത്തോട് എന്ത് സന്ദേശമാണ് സിപിഎം നൽകുകയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
advertisement
ലീഗിൻ്റെ ഇടത് മുന്നണി പ്രവേശന കാര്യത്തിൽ സിപിഐയിൽ അടി തുടങ്ങി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സിപിഐയിലെ ഉന്നത നേതാവ് ലീഗിനെ പിന്തുണയ്ക്കുന്നു. ഇത് ഇവിടുത്തെ അടിസ്ഥാന ജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്. വർഗീയ ശക്തികളുമായി ചേർന്ന് ഇടതുപക്ഷം നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബിജെപി പ്രചരണം നടത്തുമെന്ന് തിരുവനന്തപുരത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അദ്ദേഹം പറഞ്ഞു.
ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റാനുള്ള നീക്കം നിയമവിരുദ്ധമാണ്. സുപ്രീംകോടതിയും ഹൈക്കോടതിയും എതിർത്ത് വിധി പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
advertisement
പ്രതിപക്ഷത്തിൻ്റെ സഹായത്തോടെയാണ് പിണറായി വിജയൻ സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് . ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകർച്ചയെ തടയാൻ ശ്രമിക്കുന്ന ഗവർണറുടെ നടപടിയെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയെ ചുവപ്പ് വത്ക്കരിക്കാനുള്ള ഇടത് സർക്കാരിൻ്റെ നീക്കത്തിന് പച്ചക്കൊടി കാണിക്കുകയാണ് പ്രതിപക്ഷം. മുസ്ലിംലീഗിൻ്റെ ഭീഷണിക്ക് വഴങ്ങിയാണ് കോൺഗ്രസിൻ്റെ ഈ യൂടേണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കോൺഗ്രസ് പൂർണമായും ലീഗിന് കീഴടങ്ങിയിരിക്കുന്നു. ലക്ഷക്കണക്കിന് പിൻവാതിൽ നിയമനങ്ങളെ സാധൂകരിക്കുകയാണ് ഇതുവഴി പ്രതിപക്ഷം ചെയ്യുന്നത്. ഇങ്ങനൊരു പ്രതിപക്ഷം കൊണ്ട് എന്ത് കാര്യമാണുള്ളതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 11, 2022 4:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രക്തത്തിലും മജ്ജയിലും മാംസത്തിലും വർഗീയതയുള്ള പാർട്ടിയാണ് മുസ്ലീം ലീഗ്' ; കെ.സുരേന്ദ്രന്‍










