Kerala Budget 2024: വിദേശ സർവകലാശാലകളും സ്വകാര്യ യൂണിവേഴ്സിറ്റികളും വരുന്നു; ഉന്നത വിദ്യാഭ്യാസ രംഗത്ത് നയം മാറുന്നോ?

Last Updated:

സംസ്ഥാനത്ത് ലോകോത്തര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പാക്കുകയാണ് നയത്തിന്റെ പ്രധാന ലക്ഷ്യം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട ബജറ്റ് പ്രഖ്യാപനം സർക്കാരിന്റെ നയം മാറ്റത്തെ കുറിച്ച് സൂചനകൾ നല്‍കുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാന്‍ ഉന്നതവിദ്യാഭ്യാസ നിക്ഷേപക നയം നടപ്പാക്കുമെന്ന വലിയ പ്രഖ്യാപനമാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നടത്തിയത്. കേരളത്തില്‍ വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കുമെന്നാണ് പ്രഖ്യാപനം.
Union Budget 2024(യൂണിയൻ ബജറ്റ്) Live Updates
സംസ്ഥാനത്ത് ലോകോത്തര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പാക്കുകയാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനുള്ള ആശയങ്ങള്‍ രൂപീകരിക്കാന്‍ രാജ്യത്തിന് പുറത്ത് നാല് അകാദമിക് കോണ്‍ക്ലേവുകള്‍ നടത്തും. പ്രവാസികളായ അകാഡമിക് വിദഗ്ധരുടെ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും തീരുമാനമുണ്ട്. വിദേശ വിദ്യാർഥികളെ കേരളത്തിലോട്ട് ആകര്‍ഷിക്കുമെന്നും വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ കേരളത്തിലും കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നികുതി ഇളവുകള്‍ ഉള്‍പ്പെടെ നല്‍കിയായിരിക്കും സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുക. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിക്ഷേപത്തിന് പ്രത്യേക പ്രോല്‍സാഹനവും പാക്കേജുകളും ലഭ്യമാക്കുമെന്നും ബജറ്റ് പ്രഖ്യാപനങ്ങളിൽ പറയുന്നു.
advertisement
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകള്‍ക്കും വിദേശ സർവകലാശാലകൾക്കും അനുമതി നൽകുന്നതിനെതിരെ ശക്തമായ നിലപാടാണ് ഇടതുപക്ഷ പാർട്ടികൾ മുമ്പ് സ്വീകരിച്ചിരുന്നത്. ഇതിന്റെ പേരില്‍ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ശക്തമായ സമരങ്ങൾക്ക് കേരളം വേദിയായിരുന്നു. ഈ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നയം മാറ്റം വരുംദിവസങ്ങളിൽ വലിയ ചര്‍ച്ചയാകാനാണ് സാധ്യത.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Budget 2024: വിദേശ സർവകലാശാലകളും സ്വകാര്യ യൂണിവേഴ്സിറ്റികളും വരുന്നു; ഉന്നത വിദ്യാഭ്യാസ രംഗത്ത് നയം മാറുന്നോ?
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement