CF Thomas Passes away | ചങ്ങനാശ്ശേരി MLA യും മുതിർന്ന കേരള കോൺഗ്രസ് നേതാവുമായ സി.എഫ് തോമസ് അന്തരിച്ചു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സിഎഫ് തോമസ് 1980 മുതൽ 40 വർഷമായി എംഎൽഎയാണ്. ഒൻപത് തവണയും നിയമസഭയിലെത്തിയത് ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ്.
കോട്ടയം: കേരള കോണ്‍ഗ്രസിലെ മുതിർന്ന നേതാവും ചങ്ങനാശേരി എം.എല്‍.എയുമായ സിഎഫ് തോമസ്(81)അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനാണ്. 2001-2006 കാലത്ത് യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്നു. ഖാദി, ഗ്രാമ വികസന വകുപ്പാണ് സി.എഫ് തോമസ് കൈകാര്യം ചെയ്തിരുന്നത്.
advertisement
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായി കെ.എസ്.യു പ്രവർത്തകനായി 1956 ലാണ് സി.എഫ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1964 ൽ കേരള കോൺഗ്രസിൽ ചേർന്ന അദ്ദേഹം പാർട്ടിയുടെ സ്ഥാപകാംഗമാണ്. കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
കേരളാ കോൺഗ്രസിലെ മുതിർന്ന നേതാക്കളിലൊരാളായ സിഎഫ് തോമസ് 1980 മുതൽ 40 വർഷമായി എംഎൽഎയാണ്. ഒൻപത് തവണയും നിയമസഭയിലെത്തിയത് ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ്. 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016 എന്നീ വർഷങ്ങളിലാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2020 10:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CF Thomas Passes away | ചങ്ങനാശ്ശേരി MLA യും മുതിർന്ന കേരള കോൺഗ്രസ് നേതാവുമായ സി.എഫ് തോമസ് അന്തരിച്ചു