സംസ്ഥാനത്തെ കൗമാരക്കാരുടെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് എക്സൈസ് വകുപ്പ്. ∙ ലഹരിമരുന്ന് ഉപയോഗിക്കുന്ന കൗമാരക്കാരിൽ 79% പേർ സുഹൃത്തുക്കൾ വഴിയാണ് ഇതിന് തുടക്കമിടുന്നതെന്ന് എക്സൈസ് വകുപ്പിന്റെ സാംപിൾ സർവേ റിപ്പോർട്ടില്‍ പറയുന്നു. 80% പേരും സുഹൃത്തുക്കൾക്കൊപ്പമിരുന്നാണ് ലഹരി ഉപയോഗിക്കുന്നത്. ലഹരി എന്തെന്നറിയാനുള്ള കൗതുകമാണ് 78.1 ശതമാനം പേരെയും ഇതിലേക്ക് നയിക്കുന്നത്.
10നും 15നും ഇടയിൽ പ്രായമുള്ളപ്പോള്‍ ലഹരി ഉപയോഗം തുടങ്ങുന്നവരാണ് കൗമാരക്കാരിൽ 70 ശതമാനം പേരും. എക്സൈസ് വകുപ്പ് 2020ൽ രജിസ്റ്റർ ചെയ്ത ലഹരിമരുന്നു കേസുകളിലെ 21 വയസ്സിൽ താഴെയുള്ളവരിലും വിമുക്തിയുടെ ലഹരിവിമോചന കേന്ദ്രങ്ങളിലും കൗൺസലിങ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കെത്തിയവരിലും നടത്തിയ സർവേയില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. കേസിൽപെട്ട 155 പേർ ഉൾപ്പെടെ 600 പേർ സർവേയിൽ പങ്കെടുത്തു.
റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍
റിപ്പോർട്ട് എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണനു നൽകി മന്ത്രി എം.ബി.രാജേഷ് പ്രകാശനം ചെയ്തു. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളുടെ സഹായത്തോടെ ഒരു ലക്ഷം കൗമാരക്കാരിൽ നിന്നു വിവരമെടുത്ത് സമഗ്ര സർവേ നടത്താന്‍ എക്സൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.