തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ പുതുതായി എട്ട് കാറുകൾ വാങ്ങാനൊരുങ്ങി സംസ്ഥാന സർക്കാർ. സർക്കാർ ആവശ്യത്തിനുള്ള കാറുകൾ വാടകയ്ക്ക് എടുക്കുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സർക്കാർ നടപടി. ഡൽഹി അതേസമയം കാറുകൾ വാങ്ങാൻ ബജറ്റിനു മുൻപു തന്നെ തീരുമാനിച്ചിരുന്നതാണെന്നാണ് ധനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.
ബജറ്റിനോടൊപ്പം നിയമസഭയില്‍ വച്ച ഉപധനാഭ്യർഥനയിലാണ് ഡൽഹിയിലെ കേരള ഹൗസിലടക്കം എട്ടു വാഹനങ്ങൾ വാങ്ങുന്ന കാര്യം പറയുന്നത്. വാഹനങ്ങള്‍ക്കെല്ലാം ടോക്കണ്‍ തുകയാണ് അനുവദിച്ചത്. റെഗുലേറ്ററി അതോറിറ്റികള്‍ക്ക് മാത്രമാണ് പുതിയ കാറുകള്‍ എന്നാണ് ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് വിശദീകരിച്ചത്. മറ്റുള്ളവര്‍ക്ക് കരാര്‍ അടിസ്ഥാനത്തിലാകും കാറുകള്‍ ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംസ്ഥാന ബജറ്റിലാണ് സർക്കാർ വകുപ്പുകൾക്കായി കാറുകൾ വാങ്ങുന്നതിനു പകരം വാടകയ്ക്കെടുക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇലക്ട്രിക്ക് കാറുകൾ വാടകയ്ക്ക് എടുത്താൽ 1000 വണ്ടിക്ക് 7.5 കോടിയെങ്കിലും ലാഭിക്കാമെന്നും 1500 കോടിയുടെ അധികച്ചെലവ് ഒഴിവാക്കാമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാൽ ഏത് തരം വാഹനങ്ങളാണ് വാങ്ങുന്നതെന്ന് പറഞ്ഞിട്ടില്ല. വാങ്ങുന്ന വാഹനങ്ങളുടെ വിലയനുസരിച്ച് അധിക ഫണ്ട് ധനവകുപ്പ് അനുവദിക്കും.
സെയില്‍ ടാക്‌സ് കമ്മിഷണര്‍, ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണര്‍, എക്‌സിക്യൂട്ടിവ് എൻജിനീയര്‍ (പിഡബ്ല്യുഡി കോട്ടയം), കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്റ് എന്‍വെയൺമെന്റ് വകുപ്പ് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ്, അര്‍ബന്‍ അഫയേഴ്സ് ഡയറക്ടര്‍, ഇന്‍ഡസ്ട്രിയല്‍ ട്രൈബൂണല്‍ (ആലപ്പുഴ), എല്‍എസ്ജിഡി ഓംബുഡ്‌സ്മാന്‍, കേരള ഹൗസ് എന്നിവർക്കായാണ് വാഹനങ്ങൾ വാങ്ങുന്നത്.
ഇതു കൂടാതെ കേരള ഹൗസിലേക്കായി എട്ടു വാഹനങ്ങൾ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഡീസൽ വാഹനങ്ങൾക്ക് ഡൽഹിയിൽ നിയന്ത്രണമുള്ളതിനാൽ പത്തുവർഷം കഴിഞ്ഞ വാഹനങ്ങൾ കേരളത്തിലേക്കു കൊണ്ടുവരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dr T. M. Thomas Isaac, Kerala budget, Kerala govenrment