HOME /NEWS /Kerala / മോട്ടോർ വാഹന പിഴ; അഞ്ചുദിവസം കൊണ്ട് സർക്കാരിന് ലഭിച്ചത് 46 ലക്ഷം രൂപ

മോട്ടോർ വാഹന പിഴ; അഞ്ചുദിവസം കൊണ്ട് സർക്കാരിന് ലഭിച്ചത് 46 ലക്ഷം രൂപ

motor vehicles department

motor vehicles department

കേന്ദ്ര സർക്കാർ മോട്ടോ വാഹന നിമയഭേദഗതി നടപ്പിലാക്കിയതിനുശേഷം കേരളത്തിൽ ഇതുവരെ 1758 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്

  • Share this:

    തിരുവനന്തപുരം: മോട്ടോ വാഹന നിയമ ഭേദഗതിയിൽ ശരിക്കും കോളടിച്ചത് സംസ്ഥാന സർക്കാരിന്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ഗതാഗത നിമയലംഘനത്തിന് പിഴ ഈടാക്കിയതിലൂടെ സർക്കാരിന് ലഭിച്ചത് 46 ലക്ഷം രൂപ. നിയമം പ്രാബല്യത്തിലായ സെപ്റ്റംബർ ഒന്നുമുതൽ നാലു വരെയുള്ള കണക്കുപ്രകാരമാണിത്. കേന്ദ്ര സർക്കാർ മോട്ടോ വാഹന നിമയഭേദഗതി നടപ്പിലാക്കിയതിനുശേഷം കേരളത്തിൽ ഇതുവരെ 1758 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

    കനത്ത പിഴ ഈടാക്കിയതോടെ നിയമലംഘനം കുറഞ്ഞുവെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നു. സ്പീഡ് ക്യാമറകളിൽ കുടുങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കൂടാതെ ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കുന്നവരുടെ എണ്ണം കൂടിയിട്ടുമുണ്ട്. ഇതോടെ വാഹന അപകട നിരക്കും കുറഞ്ഞതായാണ് അധികൃതർ വ്യക്തമാക്കുന്നത്.

    ഓണസദ്യ തികഞ്ഞില്ല; വനിത ഹോസ്റ്റൽ ആക്രമിച്ച കേസിൽ ഏഴു വിദ്യാർഥികൾ അറസ്റ്റിൽ

    അതേസമയം നഗരപ്രദേശങ്ങളിൽ മാത്രമാണ് ഗതാഗതനിയമലംഘനം കുറഞ്ഞിട്ടുള്ളത്. നഗരങ്ങളിലും പട്ടണങ്ങളിലും ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങളിലും വാഹനപരിശോധന നടക്കുന്ന സ്ഥലങ്ങളിലും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്. എന്നാൽ ഗ്രാമങ്ങളിൽ നിയമലംഘനങ്ങൾക്ക് വലിയ കുറവൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറയുന്നു.

    First published:

    Tags: Kerala govt, Motor vehicle amendment act, Motor vehicle department, Vehicle inspection