'സത്യം കണ്ടെത്താനുള്ള ഒളിക്യാമറ ഓപ്പറേഷൻ തെറ്റല്ല'; മാധ്യമസ്വാതന്ത്ര്യം നിഷേധിച്ചാൽ ജനാധിപത്യമില്ലാതാകുമെന്ന് ഹൈക്കോടതി

Last Updated:

മാധ്യമപ്രവർത്തകരായ പ്രദീപ് സി നെടുമണ്‍, പ്രശാന്ത് എന്നിവർക്കെതിരെ പൊലീസെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സത്യം കണ്ടെത്തി ജനങ്ങളെ അറിയിക്കാനുള്ള ഒളിക്യാമറ ഓപ്പറേഷന്റെ പേരിൽ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും എതിരെ സ്വീകരിച്ച നടപടി ഒഴിവാക്കാമെന്ന് കേരള ഹൈക്കോടതി. ജനാധിപത്യം സംരക്ഷിക്കുന്നതിനാകണം മാധ്യമങ്ങളുടെ അത്തരം പ്രവർത്തനങ്ങൾ.മാത്രമല്ല സത്യം കണ്ടെത്തുന്നതിനപ്പുറം ആരെയെങ്കിലും ദ്രോഹിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നത് ആയിരിക്കരുത് മാധ്യമങ്ങളുടെ ലക്ഷ്യമെന്നും കോടതി പറഞ്ഞു.
മാധ്യമപ്രവർത്തകരായ പ്രദീപ് സി നെടുമണ്‍, പ്രശാന്ത് എന്നിവർക്കെതിരെ പൊലീസെടുത്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സോളാർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷന്റെപേരിലാണ് ഇവർക്കെതിരെ പത്തനംതിട്ട പൊലീസ് 2013ൽ രജിസ്റ്റർചെയ്തത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.
മാധ്യമസ്വാതന്ത്ര്യം നിഷേധിച്ചാൽ ജനാധിപത്യം ഇല്ലാതാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പേനയ്‌ക്ക് വാളിനെക്കാൾ കരുത്തുണ്ടെന്ന എഡ്വേർഡ് ബാൾവർ ലിട്ടന്റെ വാക്യങ്ങളും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, അതുപയോഗിക്കുമ്പോൾ മാധ്യമങ്ങൾ അതിജാഗ്രത പുലർത്തണം. ചെറിയ തെറ്റുപോലും വ്യക്തിയുടെ സ്വകാര്യതയെയും ഭരണഘടനാപരമായ അവകാശത്തെയും ബാധിക്കുമെന്നും കോടതി ഓർമ്മിപ്പിച്ചു.
advertisement
ശരിയായ വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്ന മാധ്യമങ്ങളാണ് ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാകാൻ പൗരന്മാരെ പ്രാപ്തരാക്കുന്നത്. ഇതിനായി നിയമം സാധാരണ അനുവദിക്കാത്ത ചില പ്രവൃത്തികൾ മാധ്യമങ്ങൾ സ്വീകരിക്കാറുണ്ട്. ഒളിക്യാമറ ഓപ്പറേഷൻ അതിലൊന്നാണ്. ഇതിന്റെ നിയമപരമായ സാധുത സുപ്രീംകോടതി പലപ്പോഴായി പരിശോധിച്ചിട്ടുണ്ട്.
തെറ്റായ ലക്ഷ്യത്തോടെയുള്ള ഒളിക്യാമറ ഓപ്പറേഷന് നിയമപരമായ പിന്തുണ ഉണ്ടായിരിക്കില്ല. ഒരോ കേസിന്റെയും വസ്തുത പരിശോധിച്ച് കോടതിയായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. ഹർജിക്കാർക്കായി അഡ്വ. സി പി ഉദയഭാനു ഹാജരായി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സത്യം കണ്ടെത്താനുള്ള ഒളിക്യാമറ ഓപ്പറേഷൻ തെറ്റല്ല'; മാധ്യമസ്വാതന്ത്ര്യം നിഷേധിച്ചാൽ ജനാധിപത്യമില്ലാതാകുമെന്ന് ഹൈക്കോടതി
Next Article
advertisement
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
  • മാർക്കോ സിനിമയുടെ വിജയത്തിന് ശേഷം 'ലോർഡ് മാർക്കോ' എന്ന പേരിൽ പുതിയ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തു.

  • മൂത്ത മാർക്കോ ആയി മമ്മൂട്ടിയോ യഷോ എന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ ചൂടുപിടിക്കുന്നത്.

  • 30 കോടി മുതൽമുടക്കിൽ 110 കോടി ബോക്സ് ഓഫീസിൽ നേടിയ മാർക്കോയുടെ തുടർച്ചയായിരിക്കും 'ലോർഡ് മാർക്കോ'.

View All
advertisement