പ്രിയ വർഗീസ് നിയമനം കേരള ഹൈക്കോടതി സ്റ്റേ ചെയ്തു
- Published by:Naseeba TC
- news18-malayalam
Last Updated:
രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ് സ്റ്റേ.
കണ്ണൂർ സർവകലാശാലയിൽ (Kannur University)പ്രിയ വർഗീസിന്റെ (priya varghese)നിയമനത്തിന് സ്റ്റേ. താത്കാലിക റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം ഹൈക്കോടതി തടഞ്ഞു. രണ്ടാം റാങ്കുകാരൻ ഡോ. ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ് സ്റ്റേ. ഹർജി വീണ്ടും ഈ മാസം 31ന് പരിഗണിക്കും. പ്രിയ വർഗീസിന് ദൂതൻ വഴി കോടതി നോട്ടീസ് അയച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയാണ് ഡോ. പ്രിയ വർഗീസ്. പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല മലയാളം അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്ക് നിയമിച്ച നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ഹർജിയിൽ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി, കേസിൽ യുജിസിയെ കക്ഷി ചേർക്കാനും ഉത്തരവിട്ടു. പ്രിയ വർഗീസിനെ നിയമിച്ച നടപടി സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മരവിപ്പിച്ചിരുന്നു.
Also Read- പ്രിയ വര്‍ഗീസിന്റെ നിയമനം; കണ്ണൂര്‍ സര്‍വകലാശാലയുടെ നഷ്ടമായ യശസ്സ് തിരികെപിടിക്കണമെന്ന് KPCTA
advertisement
തൃശൂർ കേരളവർമ കോളജിൽ അധ്യാപികയായ ഡോ. പ്രിയ വർഗീസിന്, കഴിഞ്ഞ നവംബറിൽ വി സി ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നീട്ടുന്നതിന് തൊട്ടുമുമ്പ് ഇൻറർവ്യു നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു.
Also Read- ഒരു രാഷ്ട്രീയ നാടകത്തിന്റെ ഫലപ്രാപ്തി; നിയമനം ഗവര്‍ണ്ണര്‍ മരവിപ്പിച്ചതിനെതിരെ പ്രിയ വര്‍ഗീസ്
തുടർന്ന് മാറ്റിവെച്ചിരുന്ന റാങ്ക് പട്ടിക കഴിഞ്ഞമാസം ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പാരിതോഷികമായാണ് ഗോപിനാഥ് രവീന്ദ്രന് വി സിയായി പുനർനിയമനം നൽകിയതെന്ന് ആക്ഷേപവും ഉയർന്നിരുന്നു.
advertisement
25 വർഷത്തെ അധ്യാപന പരിചയവും നൂറിൽപരം ഗവേഷണ പ്രബന്ധങ്ങളുമുള്ള ചങ്ങനാശ്ശേരി എസ് ബി കോളജിലെ ഡോ. ജോസഫ് സ്കറിയയെയും മലയാളം സർവകലാശാലയിലെ രണ്ട് അധ്യാപകരെയും പിന്തള്ളിയാണ് മൂന്ന് വർഷത്തെ അധ്യാപന പരിചയം മാത്രമുള്ള പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ ഒന്നാംറാങ്ക് നൽകിയത് എന്നാണ് ആരോപണം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 22, 2022 2:21 PM IST