K-RAIL|അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിന് ഹൈകോടതിയുടെ താല്‍ക്കാലിക വിലക്ക്
- Published by:Naseeba TC
- news18-malayalam
Last Updated:
കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി.
കൊച്ചി: കെ റെയില്‍ (K-RAIL)എന്ന് എഴുതിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിന് ഹൈകോടതിയുടെ (High Court of Kerala)താല്‍ക്കാലിക വിലക്ക്. കല്ലുകള്‍ സ്ഥാപിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ വ്യക്തതിയില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സര്‍വേ നിയമപ്രകാരം മാത്രമേ കെ റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കാനാകൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.
സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയാണ് സില്‍വര്‍ലൈന്‍. ഇത് പോര്‍വിളി നടത്തിയല്ല നടപ്പാക്കേണ്ടതെന്ന് പറഞ്ഞ കോടതി, കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി. നിയമം അനുശാസിക്കുന്ന തരത്തില്‍ മാത്രമേ പദ്ധതികള്‍ നടപ്പാക്കാനാകൂ.
ജനങ്ങളെ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും ഇത്തരം പദ്ധതികള്‍ നടപ്പാക്കാമെന്ന് കരുതരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് വലിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ല. ഇതിനകം സ്ഥാപിച്ച നിയമപരമല്ലാത്ത കല്ലുകള്‍ എന്തു ചെയ്യണമെന്ന് കെ റയില്‍ അറിയിക്കണമെന്നും സര്‍വേ നിയമപ്രകാരമുള്ള അതിരടയാള കല്ല് സ്ഥാപിക്കുന്നതിന് തടസമില്ലെന്നും കോടതി പറഞ്ഞു.
advertisement
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാത്ത കേന്ദ്രസര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ മൗനം വെടിയണം. നീതിപീഠത്തെ ഇരുട്ടില്‍ നിര്‍ത്തരുത്. കേന്ദ്രസര്‍ക്കാര്‍ നിലപാടെന്താണെന്ന് എ എസ് ജി അറിയിക്കണം. കേന്ദ്രസര്‍ക്കാരിനും റയില്‍വേയ്ക്കും വേണ്ടി ഒരു അഭിഭാഷകന്‍ തന്നെ ഹാജരാകുന്നത് ശരിയല്ല. സില്‍വര്‍ ലൈനില്‍ കേന്ദ്രസര്‍ക്കാരിനും റയില്‍വേക്കും ഭിന്നതാല്‍പര്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
advertisement
സില്‍വര്‍ ലൈനിലെ സ്ഥലമേറ്റെടുപ്പ് ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികളില്‍ ഈ മാസം ഇരുപതിന് കോടതി വിശദമായി വാദം കേള്‍ക്കുംസാമൂഹികഘാത പഠനം പൂർത്തിയാക്കാതെ ആണ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത് എന്നാണ് ഹർജിക്കാരുടെ ആരോപണം. ഇത് നിയമ വിരുദ്ധം എന്ന് ഹർജിക്കാർ പറയുന്നു. കോട്ടയം, തൃശൂർ, കോഴിക്കോട് സ്വദേശികൾ ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതിയുണ്ടെന്നും എ ഐ ഐ ബി, കെ എഫ് ഡബ്ള്യു ബി, എ ഡി ബി എന്നിവയുമായി ചർച്ച പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വായ്പയ്ക്ക് നീതി അയോഗിന്റേയും കേന്ദ്ര- ധന റെയിൽ മന്ത്രാലയങ്ങളുടെയും അംഗീകാരമുണ്ടെന്നും ഒപ്പം ജപ്പാൻ ബാങ്കിന്റെ പിന്തുണയും സിൽവർ ലൈൻ പദ്ധതിക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 12, 2022 4:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K-RAIL|അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിന് ഹൈകോടതിയുടെ താല്‍ക്കാലിക വിലക്ക്