Dheeraj Rajendran|എത്തിയത് ആറംഗ സംഘം; ധീരജിനെ കുത്തിയത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ; റിമാൻഡ് റിപ്പോർട്ട്

Last Updated:

രണ്ടു പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ബാക്കി ഉള്ളവർ ഒളിവിലാണെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.

കൊച്ചി: ധീരജ് ഉൾപ്പെടെ മൂന്ന് എസ്. എഫ്. ഐ (SFI ) പ്രവർത്തകരെ കുത്തിയ കേസിൽ 6 പേർ പ്രതികളെന്ന് റിപ്പോർട്ട്. പുറത്ത് നിന്നും എത്തിയവർ കോളജിൽ പ്രവേശിക്കുന്നത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടിയാണ് അമൽ, ധീരജ്, അർജുൻ എന്നിവരുടെ ഇടനെഞ്ചിൽ ആഞ്ഞ് കുത്തിയത്. മരണം സംഭവിക്കുമെന്നുള്ള അറിവോടു കൂടി കൈയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് നിഖിൽ പൈലി ധീരജിന്റെ (Dheeraj Rajendran)ഇടതു നെഞ്ച് ഭാഗത്ത് ആഞ്ഞുകുത്തി കുത്തി കൊലപ്പെടുത്തി.
കേസിൽ ഒന്ന് മുതൽ 6 വരെയുള്ള പ്രതികൾ KSU- യൂത്ത് കോൺഗ്രസ് സജീവ പ്രവർത്തകരാണ്. രണ്ടു പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ബാക്കി ഉള്ളവർ ഒളിവിലാണെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.
റിമാന്റ് റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ ഇങ്ങനെ
ഗവ. എൻജിനീയറിംഗ് കോളേജ് മെയിൻ ഗേറ്റിന്റെ സമീപം പത്താം തീയതി ഉച്ചക്ക് 1.15 മണിയോടു കൂടി കോളേജ് ഇലക്ഷനോടനുബന്ധിച്ചാണ് സംഭവം ഉണ്ടായത്‌. കോളേജിനുള്ളിലേക്ക് കോളേജ് വിദ്യാർത്ഥികളല്ലാത്തവർ ആരും പ്രവേശിക്കരുതെന്ന് പറഞ്ഞ ഇടുക്കി ഗവ എൻജിനീയറിംഗ് കോളേജിലെ എസ്. എഫ്. ഐ (SFI) പ്രവർത്തകരായ അമൽ, ധീരജ്', അർജുൻ എന്നിവരെ കഠിന ദേഹോപദ്രവം ഏൽപ്പിക്കണമെന്നും കൊലപ്പെടുത്തണമെന്നുമുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി ഒന്ന് മുതൽ 6 പ്രതികൾ കോളജിൽ എത്തിയത്.
advertisement
ഇവർ സുഹൃത്തുക്കളായ അമൽ, ധീരജ്, അർജുൻ എന്നിവരെ കയ്യേറ്റം ചെയ്യുകയും ഒന്നാം പ്രതി നിഖിൽ തന്റെ  പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്നതും ഉപയോഗിച്ചാൽ മരണം വരെ സംഭവിക്കാവുന്ന കത്തി കൊണ്ട് അർജുന്റെ ഇടതു കക്ഷത്തിന്റെ താഴെയും ഇടതു നെഞ്ചു ഭാഗത്തും കുത്തി.  സുഹൃത്തായ അമലിന്റെ വലതു നെഞ്ചു ഭാഗത്തും കഴുത്തിന്റെ ഇടതു ഭാഗത്തും കുത്തി കൊലപ്പെടുത്തുവാൻ ശ്രമിച്ചു.
advertisement
കുത്തിയ ശേഷം ജില്ലാ പഞ്ചായത്ത് ഭാഗത്തേക്ക് ഓടിപ്പോകുവാൻ ശ്രമിച്ച നിഖിലിനെ പിടിച്ചുനിർത്താൻ ശ്രമിച്ച  ധീരജിനെ ഒന്നാം പ്രതി ഇടുക്കി പട്ടികജാതി വികസന ഓഫീസിന്റെ മുൻവശം റോഡിൽ വെച്ച് കയ്യിലിരുന്ന കത്തി കൊണ്ട് നെഞ്ച് ഭാഗത്ത് കുത്തി കൊലപ്പെടുത്തിയെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.
പ്രതികൾക്ക് എതിരെ കൊലപാതകം, സംഘം ചേരൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്‌. പ്രതികളെ ഈ മാസം 25 വരെ റിമാൻഡ് ചെയ്തു. നാളെ തന്നെ  കസ്റ്റഡി അപേക്ഷ നൽകുവാനാണ് പൊലീസിന്റെ തീരുമാനം. റിമാന്റ് ചെയ്ത പ്രതികളെ ഇന്ന് പീരുമേട്  ജയിലിലേക്ക് മാറ്റും. കസ്റ്റഡിയിൽ വാങ്ങി എത്രയും വേഗം തെളിവെടുപ്പ് നടത്തുവാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Dheeraj Rajendran|എത്തിയത് ആറംഗ സംഘം; ധീരജിനെ കുത്തിയത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ; റിമാൻഡ് റിപ്പോർട്ട്
Next Article
advertisement
Love Horoscope December 21 | വീട്ടിൽ ഐക്യം നിലനിർത്തുന്നതിൽ ശ്രദ്ധിക്കുക ; അഭിപ്രായവ്യത്യാസങ്ങൾ അനുഭവപ്പെടാം: ഇന്നത്തെ പ്രണയഫലം അറിയാം
വീട്ടിൽ ഐക്യം നിലനിർത്തുന്നതിൽ ശ്രദ്ധിക്കുക ; അഭിപ്രായവ്യത്യാസങ്ങൾ അനുഭവപ്പെടാം: ഇന്നത്തെ പ്രണയഫലം അറിയാം
  • പ്രണയബന്ധങ്ങളിൽ ക്ഷമയും മനസ്സിലാക്കലും ആവശ്യമാണ്

  • വിവാഹാലോചനകൾ, പുതിയ തുടക്കങ്ങൾ, അഭിപ്രായ വ്യത്യാസങ്ങൾ എന്നിവ

  • ബന്ധം ശക്തിപ്പെടുത്താനും വികാരങ്ങൾ തുറന്നു പങ്കിടാനും അവസരങ്ങളുണ്ട്

View All
advertisement