Hijab Row | ഇസ്‌ലാമിക വസ്ത്രം: ഗവർണറുടെ മതവിധി മുസ്ലീങ്ങൾക്ക് ആവശ്യമില്ലെന്നു കേരള ജംഇയ്യത്തുൽ ഉലമ

Last Updated:

മുസ്ലിം സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണ രീതികളെ കുറിച്ചും വീടുകളിലും പൊതു ഇടങ്ങളിലും അവര്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളുമുണ്ട്

Governor
Governor
കോഴിക്കോട്:ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും ആധാരമാക്കി മതവിധികള്‍ പറയേണ്ട വിഷയങ്ങളില്‍ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും സ്വന്തം ഇഷ്ടപ്രകാരം അഭിപ്രായ പ്രകടനം നടത്തുന്ന പ്രവണത ആശാസ്യമല്ലെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍വാഹക സമിതി യോഗം അഭിപ്രായപ്പെട്ടു.
മുസ്ലിം സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണ രീതികളെ കുറിച്ചും വീടുകളിലും പൊതു ഇടങ്ങളിലും അവര്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളുമുണ്ട്. അധികാര രാഷ്ട്രീയത്തിന്റെ താല്പര്യങ്ങള്‍ക്കൊപ്പിച്ചോ ഭരണകൂടങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെട്ടോ തിരുത്തുകയും തിരസ്‌കരിക്കുകയും ചെയ്യേണ്ടതല്ല അത്തരം നിര്‍ദ്ദേശങ്ങള്‍. ഈ നിര്‍ദ്ദേശങ്ങള്‍ അറിയാത്തവര്‍ മൗനം പാലിക്കുന്നതാണ് അവരുടെ പദവിക്ക് ഭൂഷണമായിട്ടുള്ളത്.
ഹിജാബ് വിഷയത്തില്‍ കേരള ഗവര്‍ണര്‍ നടത്തിയ പ്രസ്താവന അറിവില്ലായ്മയാണ് വെളിവാക്കുന്നത്. കേട്ടു കേള്‍വികളുടെയും തെറ്റായ ചരിത്രവായനയുടെയും അടിസ്ഥാനത്തിലല്ല മുസ്ലിം സമുദായം അവരുടെ ജീവിതം രൂപപ്പെടുത്തുന്നതെന്ന പ്രാഥമിക ജ്ഞാനം എല്ലാവര്‍ക്കും ഉണ്ടാവേണ്ടതുണ്ട്
advertisement
രാഷ്ട്രീയ നേതൃത്വവും മതനേതൃത്വവും ഒന്നിച്ചു നടത്തിയ പോരാട്ടത്തിന്റെ ഫലമായി ലഭിച്ച സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും മുസ്ലിം സമൂഹത്തിനു നിഷേധിക്കപ്പെടുന്നത് ഭരണഘടനാ ലംഘനമാണ്. ഗവര്‍ണര്‍ പദവി പോലെയുള്ള ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുകയും ഭരണഘടനയുടെ സംരക്ഷകരാവും എന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തവര്‍ പരസ്യമായ നീതി നിഷേധത്തിനും മൗലികാവകാശ ലംഘനങ്ങള്‍ക്കും അനുകൂലമായ പ്രസ്താവനകള്‍ ഇറക്കുന്നതിലൂടെ  ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു.
Child Driver | നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ സുഹൃത്തിനൊപ്പം കറങ്ങാന്‍ ഇറങ്ങി; കുട്ടി ഡ്രൈവറുടെ വീട്ടിലെത്തി കേസെടുത്ത് MVD
പ്രസിഡന്റ് എം മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. ടി പി അബ്ദുല്ലക്കോയ മദനി, ഈസ മദനി, പി. മുഹ്യിദ്ദീന്‍ മദനി, മുഹമ്മദ് മദനി മോങ്ങം, സലീം സുല്ലമി, എം ടി അബ്ദുസ്സമദ് സുല്ലമി ഡോ. അബ്ദുല്‍ മജീദ് സ്വലാഹി, ഹനീഫ് കായക്കൊടി തുടങ്ങിയവര്‍ സംസാരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Hijab Row | ഇസ്‌ലാമിക വസ്ത്രം: ഗവർണറുടെ മതവിധി മുസ്ലീങ്ങൾക്ക് ആവശ്യമില്ലെന്നു കേരള ജംഇയ്യത്തുൽ ഉലമ
Next Article
advertisement
'ദേ കിടക്കുന്നു അണ്ണന്റെ AI മെസേജ്'; അജ്മൽ അമീർ മെസേജ് അയച്ചിരുന്നെന്ന് നടി റോഷ്ന റോയ്; സ്ക്രീൻഷോട്ട് പുറത്തുവിട്ടു
'ദേ കിടക്കുന്നു അണ്ണന്റെ AI മെസേജ്'; അജ്മൽ അമീർ മെസേജ് അയച്ചിരുന്നെന്ന് നടി റോഷ്ന റോയ്; സ്ക്രീൻഷോട്ട് പുറത്തുവിട്ടു
  • നടി റോഷ്ന റോയ് നടൻ അജ്മൽ അമീറിന്റെ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

  • വിവാദ ചാറ്റിലെ ശബ്ദം തന്റേതല്ലെന്ന് അജ്മൽ അമീർ പറഞ്ഞതിന് പിന്നാലെയാണ് റോഷ്നയുടെ പോസ്റ്റ് വന്നത്.

  • അജ്മൽ അമീർ തനിക്കയച്ച 'ഹൗ ആർ യു', 'നിങ്ങൾ അവിടെത്തന്നെ ഉണ്ടോ' തുടങ്ങിയ മെസേജുകൾ റോഷ്ന പുറത്തുവിട്ടു.

View All
advertisement