Kerala Local Body Election Results 2020 LIVE: പഞ്ചായത്തുകളിൽ LDF; മുൻസിപാലിറ്റിയിൽ UDF; കോർപറേഷനിൽ ഒപ്പത്തിനൊപ്പം

Kerala Local Body Election 2020 Result Live Updates | ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫിനാണ് മുന്നേറ്റം. മുന്‍സിപ്പാലിറ്റികളിൽ മുൻതൂക്കം യുഡിഎഫിനാണ്

  • News18 Malayalam
  • | December 16, 2020, 16:22 IST
    facebookTwitterLinkedin
    LAST UPDATED 2 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    8:2 (IST)

    തെര‍ഞ്ഞെടുപ്പ് ഫലം തത്സമയം

    17:54 (IST)

    പുതുപ്പാടി കൊട്ടാരക്കോത്ത് വീണ്ടും സംഘര്‍ഷം. നിരവധി പേര്‍ക്ക് പരുക്ക്. കത്തികുത്തില്‍ സാരമായി പരുക്കേറ്റ സി പി എം പ്രവര്‍ത്തകെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഏതാനും പേരെ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    17:18 (IST)

    പി ജെ ജോസഫ് പ്രതികരണം

    തൊടുപുഴയിൽ കോൺഗ്രസ്സ് പരസ്യമായി കാലുവാരി

    കോട്ടയം ജില്ലാപഞ്ചായത്തിൽ യുഡിഎഫിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തത് കോൺഗ്രസ്സ് കാരണം

    രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് ചെറിയ മേധാവിത്വം നൽകി

    ഈ തെരഞ്ഞെടുപ്പ് ഫലം നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല

    സർക്കാരിന്റെ  തെറ്റായ പ്രവർത്തനങ്ങൾ സ്വർണ്ണ കള്ളകടത്ത് ഉൾപ്പടെയുള്ളവ വോട്ടായി മാറ്റാൻ സാധിച്ചില്ല

    ഇടുക്കി ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്തുകളിൽ മികച്ച പ്രകടനം

    ജില്ല പഞ്ചായത്തിൽ നേട്ടമുണ്ടാക്കി മത്സരിച്ച അഞ്ചിൽ നാലിടത്തും വിജയം

    പലയിടങ്ങളിലും രണ്ടിലയെ പരാജയപ്പെടുത്തി

    16:50 (IST)

    വാളയാറിൽ സിപിഎമ്മിന് തോൽവി

    പുതുശ്ശേരി പഞ്ചായത്തിലെ വാളയാർ പാമ്പാംപള്ളത്ത് സി പി എമ്മിന് തോൽവി

    വാളയാർ പെൺകുട്ടികളുടെ വീട് ഉൾപ്പെടുന്ന വാർഡാണിത്

    UDF ലെ സുനിത രവീന്ദ്രനാണ് ജയിച്ചത്

    സിപിഎം ആദ്യമായാണ് ഇവിടെ തോൽക്കുന്നത്

    16:28 (IST)

    മഞ്ചേരി മുനിസിപ്പാലിറ്റി UDF നിലനിർത്തി.
     UDF 28
    LDF. 20
    SDPl  1
    IND 1
    UDF സീറ്റിൽ കുറവ്.
    കഴിഞ്ഞ തവണ 35 സീറ്റുണ്ടായത് 28 ആയി കുറഞ്ഞു.
    നില മെച്ചപ്പെടുത്തി LDF
    കഴിഞ്ഞ തവണ 14 സീറ്റായിരുന്നത് ഇത്തവണ 20 ആയി.
    BJP ക്ക് കഴിഞ്ഞ തവണ ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടമായി.
    ഇക്കുറി SDPl ഒരു സീറ്റ് നേടി.
    ഒരു സ്വതന്ത്രനും വിജയിച്ചു.

    16:4 (IST)

    വയനാട്ടിൽ  ജനഹിതത്തെ  അട്ടിമറിക്കാൻ 
    ഇടത് വലത് മുന്നണികൾ ബിജെപിക്കെതിരെ ക്രോസ് വോട്ട് ചെയ്തതായ് ബി.ജെ പി ജില്ലാ പ്രസിഡൻറ
    സജി ശങ്കർ ആരോപിച്ചു. 4 ൽ അധികം പഞ്ചായത്തുകളിൽ ഇങ്ങനെ വോട്ടു മറിച്ചിട്ടുണ്ട്. ബിജെ.പി . കഴിഞ്ഞ തവണത്തെ 13  സീറ്റുകൾ ബി ജെ.പി നില നിർത്തിയതായും സജി ശങ്കർ പറഞ്ഞു.

    15:47 (IST)

    കളമശേരി നഗരസഭയിൽ ആർക്കും ഭൂരിപക്ഷമില്ല.

    യുഡിഫ് -19
    എൽ ഡി എഫ് -18
    സ്വാതന്ത്ര്യൻ -3
    എൻ ഡി എ -1

    സ്വതന്ത്രന്മാർ യു.ഡി.എഫിനെ പിന്തുണയ്ക്കാൻ സാധ്യത

    15:30 (IST)

    കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, യു ഡി എഫ് കൺവീനർ എം.എം.ഹസൻ എന്നിവരുടെ സംയുക്ത വാർത്താ സമ്മേളനം ഇന്ന് വൈകുന്നേരം 4.30 ന് കെപിസിസി ഓഫീസിൽ

    15:3 (IST)

    കൊല്ലം നഗരസഭ

    എൽ ഡി എഫ് (39)
    യു ഡി എഫ് (9)
    എൻ ഡി എ (6)
    എസ്ഡിപിഐ (1)

    കക്ഷിനില

    സി പി എം (29)
    സി പി ഐ (10)
    കോൺ (6)
    ആർഎസ്പി (6)
    ബിജെപി (6)
    എസ്ഡിപിഐ (1)

    Kerala Local Body Election 2020 Result Live Updates | തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ ഏറെക്കുറെ പൂർത്തിയാകുമ്പോൾ എൽഡിഎഫിന് ആധിപത്യം. ഇതുവരെയുള്ള കണക്ക് അനുസരിച്ച് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫിനാണ് മുന്നേറ്റം. മുന്‍സിപ്പാലിറ്റികളിൽ മുൻതൂക്കം യുഡിഎഫിനാണ്. അതേസമയം കോര്‍പ്പറേഷനുകളിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്.



    മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലാ​ണ് ഇ​ന്നു ന​ട​ക്കു​ന്നത്. സം​സ്ഥാ​ന​ത്തെ 244 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വോ​ട്ടെണ്ണൽ നടന്നത്. കൗണ്ടിംഗ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് മാത്രമായിരുന്നു കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി. സ്ഥാനാര്‍ത്ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും ബ്ലോക്ക് വരണാധികാരിക്ക് കീഴിലുള്ള ഒരാള്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനം അനുവദിച്ചു.

    കൗണ്ടിംഗ് ഓഫീസര്‍മാര്‍ കൈയുറയും മാസ്‌കും ഫേസ് ഷീല്‍ഡും ധരിച്ചാണ് ഹാളില്‍ പ്രവേശിച്ചത്. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും നിർദേശമുണ്ടായിരുന്നു. കോ​വി​ഡ് ബാ​ധി​ത​ര്‍​ക്കും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും ന​ല്കി​യ 86,576 സ്പെ​ഷ​ല്‍ ത​പാ​ല്‍ ബാ​ല​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 2,11,846 ത​പാ​ല്‍ ബാ​ല​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. 941 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, 152 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍, 14 ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ള്‍, 86 മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍, ആ​റ് കോ​ര്‍​പ​റേ​ഷ​നു​ക​ള്‍ എ​ന്നി​വ​യി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങു​ന്ന​തു മു​ത​ലു​ള്ള പു​രോ​ഗ​തി പി​ആ​ര്‍​ഡി ലൈ​വ് മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ അ​റി​യാം. trend.kerala.gov.in എന്ന വെബ്സൈറ്റ് വഴി ജി​ല്ലാ, ​ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കോ​ര്‍​പ​റേ​ഷ​ന്‍, ന​ഗ​ര​സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണ​വും ലീ​ഡ് നി​ല​യും തത്സമയം അറിയാനാകുന്ന വിപുലമായ സജ്ജീകരണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്.

    തത്സമയ വിവരങ്ങൾ ചുവടെ...