മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു; സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ രണ്ടുമരണം
- Published by:Rajesh V
- news18-malayalam
Last Updated:
കോഴിക്കോട് ഓമശേരി സ്വദേശിയുടെ മകനാണ് മരിച്ചത്. രോഗബാധിതനായ കുഞ്ഞ് 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശിയുടെ മകനാണ് മരിച്ചത്. രോഗബാധിതനായ കുഞ്ഞ് 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികൾ ചികിത്സയിലുണ്ട്. ഓമശേരി പ്രദേശത്ത് നേരത്തെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മറ്റൊരു മരണം സ്ഥിരീകരിച്ചിരുന്നു.
ഇതും വായിക്കുക: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആദിവാസി ശിശു മരിച്ചു; അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാരോപണം
അതേസമയം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 52കാരിയായ മലപ്പുറം കാപ്പിൽ സ്വദേശിനി ഇന്നലെ മരിച്ചിരുന്നു. മെഡിക്കൽ കോളേജിൽ അഞ്ചാം തീയതിയാണ് പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് ഇവർ മരിച്ചത്. മൃതദേഹം ഇന്നലെ ചേറൂർ കാപ്പിൽ മഹല്ല് മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു. ഇവർക്ക് രോഗം ബാധിച്ചത് വീടിന് സമീപത്തെ കുളത്തിൽ നിന്നാണെന്നാണ് കണ്ടെത്തൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 01, 2025 7:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു; സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ രണ്ടുമരണം