advertisement

വെള്ളിയാഴ്ചത്തെ അറബി അധ്യാപക പരീക്ഷാ സമയം പി.എസ്.സി മാറ്റണമെന്ന് കേരള മുസ്ലീം ജമാഅത്ത്

Last Updated:

നിലവിലെ സമക്രമം മൂലം ഭൂരിഭാഗം ആളുകളുടെയും ജുമുഅ നിസ്ക്കാരം തടസ്സപ്പെടുമെന്നാണ് കേരള മുസ്ലീം ജമാഅത്തിന്‍റെ വാദം

മലപ്പുറം: ജൂണ്‍ 23 വെള്ളിയാഴ്ച പി.എസ്.സി നടത്താന്‍ നിശ്ചയിച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി അറബി അധ്യാപക പരീക്ഷയുടെ സമയം മാറ്റണമെന്നാവശ്യപ്പെട്ട് കേരള മുസ്ലീം ജമാഅത്ത് രംഗത്ത്. ഹയർസെക്കൻഡറി അറബി അദ്ധ്യാപക HSST ഓൺ ലൈൻ പരീക്ഷയുടെ സമയം മാറ്റണമെന്നാണ് ആവശ്യം.
ജൂൺ 23 വെള്ളിയാഴ്ച  പകൽ 11.15 മുതൽ 1.45 വരെയാണ് പരീക്ഷാ സമയം നിശ്ചയിച്ചിരിക്കുന്നത്. ഇത് പരീക്ഷ എഴുതുന്ന ഭൂരിഭാഗം ആളുകളുടെയും ജുമുഅ നിസ്ക്കാരം തടസ്സപ്പെടുത്തുമെന്നാണ് കേരള മുസ്ലീം ജമാഅത്തിന്‍റെ വാദം. നിലവിലെ സമയക്രമം ഒരുനിലക്കും അംഗീകരിക്കാനാകില്ല. ബന്ധപ്പെട്ടവർ പ്രായോഗിക സമീപനം സ്വീകരിച്ച് ഉദ്യോഗാർഥികൾക്ക് ആശ്വസകരമായ സമയം അനുവദിക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടു.
കേരള മുംസ്ലീം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാധ്യക്ഷന്‍ വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ അടക്കമുള്ള നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെള്ളിയാഴ്ചത്തെ അറബി അധ്യാപക പരീക്ഷാ സമയം പി.എസ്.സി മാറ്റണമെന്ന് കേരള മുസ്ലീം ജമാഅത്ത്
Next Article
advertisement
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
  • നടൻ വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നു

  • 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-നാണ്, ടി.വി.കെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

  • വിജയ് ലഹരിമുക്ത തമിഴ്‌നാട്, വിദ്യാർത്ഥികൾക്ക് വായ്പ, തൊഴിലില്ലായ്മക്കാർക്ക് സഹായം വാഗ്ദാനം ചെയ്തു

View All
advertisement